യുഎഇയിൽ ആശുപത്രി പൂട്ടി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി

ദുബായിലെ പ്രമുഖ ആശുപത്രി അപ്രതീക്ഷിതമായി പൂട്ടിയതിനെ തുടർന്ന് നിരവധി മലയാളി നഴ്സുമാർ തൊഴിൽരഹിതരായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര ഇടപെടൽ തേടി കേരള മുഖ്യമന്ത്രി. തൊഴിൽ നഷ്ടപ്പെട്ട നഴ്സുമാർക്കും കുടുംബങ്ങൾക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ യു.എ.ഇ ഭരണകൂടവുമായി കേന്ദ്ര സർക്കാർ അടിയന്തരമായി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആശുപത്രി പൂട്ടിയതോടെ കേരളത്തിൽ നിന്നുള്ള നഴ്സുമാർ അടക്കം നൂറുകണക്കിന് ഇന്ത്യാക്കാരാണ് പ്രതിസന്ധിയിലായത്.

ഇത് കേവലം തൊഴിൽ നഷ്ടം മാത്രമല്ലെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യാക്കാരായ നിരവധി പേരുടെ കുടുംബത്തെ ഈ പ്രതിസന്ധി ഗുരുതരമായി ബാധിക്കും. തൊഴിൽ നഷ്ടപ്പെട്ടവർക്ക് യു.എ.ഇ-യിൽ തന്നെ ബദൽ തൊഴിൽ സംവിധാനങ്ങൾ കണ്ടെത്താൻ കേന്ദ്രസർക്കാർ സഹായിക്കണം. വിസാ കാലാവധി അടക്കമുള്ള സാങ്കേതിക പ്രശ്നങ്ങളിൽ നഴ്സുമാർക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കാൻ നയതന്ത്രതലത്തിൽ ഇടപെടണമെന്ന് മുഖ്യമന്ത്രി പറയുന്നു.

പതിറ്റാണ്ടുകളായി യു.എ.ഇ-യെ സ്വന്തം വീടായി കണ്ട് ജീവിക്കുന്നവരാണ് ഈ പ്രവാസികൾ. ആശുപത്രി പെട്ടെന്ന് അടച്ചുപൂട്ടിയത് ഈ കുടുംബങ്ങളെ വലിയ മാനസിക-സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിസന്ധിയിലായ നഴ്സുമാരുടെ വിവരങ്ങൾ ശേഖരിക്കാനും അവർക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കാനും നോർക്കയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

സഹകരണ സംഘങ്ങളിലെ വായ്‌പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസമേകാൻ 'ആശ്വാസ് 2026'; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

പാലക്കാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ച് ടൗണിൽ കറങ്ങി; ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ ബസ് ഉപേക്ഷിച്ച് രക്ഷപെട്ടു; പലയിടത്തും വാഹനമിടിച്ചു

'ആ ചിരിയും മാഞ്ഞു'; മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന് വിട നൽകി കേരളം

'ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ'; വയനാട് കുടുംബശ്രീ അഴിമതിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി സിദ്ദിഖ്

ഇന്ത്യയിൽ ചരിത്രത്തിലാദ്യമായി ജനനനിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്

ഹാസ്യത്തിന്‍റെ ആശാനെ അവസാന നോക്കുകാണാൻ ഒഴുകിയെത്തി ആയിരങ്ങൾ; അനുശോചനം അറിയിച്ച് പ്രമുഖർ

സംസ്ഥാനത്ത് മഴ കനക്കും; ഇന്നും നാളെയും 14 ജില്ലകളിലും മുന്നറിയിപ്പ്

ജമ്മു കശ്മീരിൽ വൻ തീപിടുത്തം; എട്ട് കടകൾ കത്തിനശിച്ചു

'നഷ്ടപ്പെട്ടത് സഹോദര തുല്യനെ, സലിം കുമാർ അതുല്യ പ്രതിഭ'; വ്യക്തിപരമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തതായി കെ. മുരളീധരൻ; മൂന്ന് കുട്ടികൾക്ക് രോ​ഗബാധ, ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും