കൊച്ചിയിൽ വീണ്ടും ഹണിട്രാപ്; ഫോർട്ട്‌കൊച്ചി സ്വദേശിനി അറസ്റ്റിൽ

കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പിന് ശ്രമം യുവതി അറസ്റ്റില്‍. ഫോര്‍ട്ട്കൊച്ചി സ്വദേശിനി റിന്‍സിനയാണ് അറസ്റ്റിലായത്. യുവതി ഉള്‍പ്പെടെ ഒരു സംഘം മട്ടാഞ്ചേരിയിലെ ഹോട്ടലുടമയില്‍ പണം തട്ടാന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. യുവതിയുടെ കാമുകനായ ഷാജഹാനെയും അറസ്റ്റ് ചെയ്തു.

ഹോട്ടലുടമയെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി പണം തട്ടിയെടുക്കാനായിരുന്നു ശ്രമം. ഹോട്ടലില്‍ നിന്ന് ശീതളപാനീയം കുടിച്ചതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് പറഞ്ഞ് ഹോട്ടലുടമയെ തന്ത്രപൂര്‍വം ആശുപത്രിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ ഇയാളെ സംഘം ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

അറസ്റ്റിലായ റിന്‍സിന ഇതിന് മുമ്പും ഹണിട്രാപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ താന്‍ ഗര്‍ഭിണി ആണെന്ന് പറഞ്ഞ പണം തട്ടിയെടുക്കുകയാണ് ചെയ്തത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ