ഗർഭിണിയാണെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം കൈപ്പറ്റി; മലപ്പുറത്ത് ഹണി ട്രാപ്പിൽ പെടുത്തി യുവതി പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

മലപ്പുറത്ത് യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ സംഭവത്തിൽ യുവതി പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പെരുവള്ളൂർ സ്വദേശിയായ യുവാവിൽ നിന്ന് 15 ലക്ഷം രൂപയാണ് യുവതി ആവശ്യപ്പെട്ടത്. താൻ ഗർഭിണിയാണെന്ന് പറഞ്ഞായിരുന്നു ഇവർ പണം ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായാണ് യുവാവ് 50000 രൂപ നൽകിയത്. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇപ്പോഴിതാ യുവതിയും സുഹൃത്തും പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ഇവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. തിരൂരങ്ങാടിക്ക് സമീപം കൊളപ്പുറത്തുള്ള ഹോട്ടലിൽ വച്ചാണ് പണം കൈമാറിയത്. യുവതിയും സുഹൃത്തും പണം വാങ്ങി പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

വയനാട് സ്വദേശി ജൂമൈല, സുഹൃത്ത് അർഷാദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി പൊലീസാണ് കേസെടുത്തത്. ബാക്കി പണം തരാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.

Latest Stories

ഞങ്ങൾ തോൽക്കുന്നതിന്റെ കാരണം എന്താണെന്ന് മനസിലാകുന്നില്ല, ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും; ഹാർദിക് പാണ്ഡ്യ

ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മാത്രമല്ല ഫീൽഡിങ്ങിലും അയ്യർ ഫയർ തന്നെ; ശ്രേയസിന്റെ സൂപ്പർമാൻ ക്യാച്ചിൽ ഞെട്ടലോടെ രോഹിതും മുംബൈ താരങ്ങളും

ഇതല്ല ഞങ്ങളുടെ ബുംറ; അഞ്ച് മത്സരങ്ങളിൽ നിന്നായി ഒരു വിക്കറ്റ് പോലും നേടാനാകാതെ ജസ്പ്രീത് ബുംറ

ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തിൽ പത്ത്; ക്യാപ്റ്റൻസി മികവിൽ പല പ്രമുഖ താരങ്ങളെയും പിന്നിലാക്കി ശ്രേയസ് അയ്യർ

അയ്യർ ദി ഫയർ; ഗില്ലിനെയും സൂര്യകുമാറിനെയും മാറ്റി ശ്രേയസിനെ ഇന്ത്യൻ നായകനാകണമെന്ന് ആരാധകർ

34 വർഷങ്ങൾക്ക് ശേഷം ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടക്കാൻ പോകുന്നു: ഡൊണാൾഡ് ട്രംപ്

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി