തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പൊലീസ് മേധാവിയോട് വിശദീകരണം തേടി ആഭ്യന്തര മന്ത്രി

തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങവെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് മേധാവിയോട് ആഭ്യന്തര മന്ത്രി വിശദീകരണം തേടി. പൊലീസ് മേധാവിയെ ആഭ്യന്തര മന്ത്രി വിളിപ്പിച്ചു. ഡിജിപി മന്ത്രിക്ക് വിശദീകരണം നൽകും.

പൊലീസ് സുരക്ഷാ വീഴ്ചയിലാണ് വിശദീകരണം നൽകുക. അക്രമം ആസൂത്രിതമെന്നാണ് ഇഡി റിപ്പോർട്ട്. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇന്ന് നാല് പേർ കൂടി പിടിയിലായി. ഇ ഡി റെയ്ഡിനിടെ ഉണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇ ഡി അസിസ്റ്റന്റ് ഡയറക്റ്ററുടെ പരാതിയിലാണ് കേസെടുത്തത്. പ്രതികൾ മാരകായുധങ്ങളുമായി അന്യയമായി സംഘം ചേർന്നു. കൊല്ലെടാ എന്ന് ആക്രോശിച്ച് ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ ആക്രമിച്ചു.

വടി ഉപയോഗിച്ച് ഇഡി ഉദ്യോഗസ്ഥന്റെ കൈക്ക് പരുക്കേൽപ്പിച്ചു. കാർ ഡ്രൈവറെ ഇഷ്ടിക ഉപയോഗിച്ച് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചു. പ്രതികളെ തടയാൻ ശ്രമിച്ച പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥരെ വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചു എന്നിങ്ങനെയെല്ലാം എഫ്‌ഐആറിൽ പരാമർശമുണ്ട്. തിരുവനന്തപുരത്ത് ഉണ്ടായ ആക്രമണം ആസൂത്രിതമെന്നാണ് ഇ ഡി വിലയിരുത്തുന്നത്. ഇ ഡി സെർച്ച് ടീമും സിആർപിഎഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന മൂന്ന് കാറുകള്ളാണ് ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നത്. യാതൊരു പ്രകോപനവുമില്ലാതെ ഇഷ്ടികകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് കാറുകൾ ആക്രമിച്ചുവെന്നാണ് ഇ ഡി സംഘത്തിന്റെ പരാതിയിൽ പറയുന്നത്.

Latest Stories

'പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി... അടിമകൾ ഇതും മറക്കരുത്'; ജോയ് മാത്യു

മുഖ്യമന്ത്രിയായി ഇനി കര്‍ണാടകയില്‍ ഡി കെ യുഗം; ഹൈക്കമാന്‍ഡ് പറഞ്ഞു, സിദ്ധരാമയ്യ കേട്ടു; ഔദ്യോഗിക വസതിയിലെ പ്രാതലില്‍ മന്ത്രിസഭാംഗങ്ങളോട് രാജി പ്രഖ്യാപിച്ചു; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'അമ്മ'യിലെ ചേരിപ്പോര്; അൻസിബ അടക്കം നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ്, നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം

'ഒമാന്‍ മറ്റെല്ലാ രാജ്യങ്ങളെയും പോലെ പെരുമാറണം, അല്ലെങ്കില്‍ തകര്‍ത്തുകളയും'; ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി

സ്വർണ വിലയിൽ ഇറക്കം, പവന് 560 രൂപ കുറഞ്ഞു; രണ്ട് ദിവസം കൊണ്ട് ഒരു പവന് കുറഞ്ഞത് 1,640 രൂപ

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; രണ്ട് പേർ കൂടി പിടിയിൽ

'എല്ലാവർക്കും നന്ദി'; അബ്ദുൽ റഹീമിന് ഇനി പുതുജീവിതം, രണ്ട് പതിറ്റാണ്ടിന് ശേഷം വീട്ടിൽ തിരിച്ചെത്തി

'വീണ വിജയൻ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടി 78 ലക്ഷം രൂപ, നഷ്ടത്തിലായിരുന്ന എക്സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് കരിമണൽ കമ്പനി'; എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട്

മാസപ്പടിക്കേസ്; വീണ വിജയനെ ഇഡി വിശദമായി ചോദ്യം ചെയ്യും, സ്വത്തുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

എനിക്ക് നഷ്ടമായത് ചരിത്രം ആകേണ്ടിയിരുന്ന സെഞ്ചുറിയാണ്, അതിന്റെ സങ്കടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു: വൈഭവ് സൂര്യവൻഷി