രാജസ്ഥാനില്‍ യുവാവിനെ കൊന്നു ചുട്ടെരിച്ച സംഭവത്തെ ന്യായികരിച്ച് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ്; 'ലൗവ് ജിഹാദ് ചെയ്യാന്‍ ശ്രമിക്കുന്നവരുടെ ഗതി ഇതായിരിക്കും'

മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന് മണ്ണെണ്ണയൊഴിച്ച് കത്തിച്ച് തീവ്രഹിന്ദുത്വവാദികളുടെ “രാജ്യസ്‌നേഹം” പിന്തുണച്ച് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ലൗവ് ജിഹാദ് ചെയ്യാന്‍ ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും ഇതായിരിക്കും ഗതി. ലൗവ് ജിഹാദ് അവസാനിപ്പിക്കാന്‍ മുസ്ലീം നേതാക്കള്‍ തന്നെ മുന്‍കൈ എടുക്കണമെന്നും പ്രതീഷ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

“”രാജസ്ഥാനില്‍ ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിച്ച ജിഹാദിയെ ജീവനോടെ ചുട്ടെരിക്കുന്ന വീഡിയോ വൈറല്‍ ആകുന്നു .. ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും ഇതായിരിക്കും ഗതി എന്ന് കൊലപാതകം ചെയ്ത ആള്‍ വിഡിയോയില്‍ പറയുന്നുമുണ്ട് ..ഭാരതത്തിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ജിഹാദികള്‍ ലവ് ജിഹാദ് അവസാനിപ്പിക്കേണ്ട സമയം ആയിരിക്കുന്നു..ലവ് ജിഹാദ് അവസാനിപ്പിച്ചാല്‍ ഇങ്ങനെ ഉള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പറ്റും . മുസാഫാര്‍ നഗര്‍ കലാപവും ലവ് ജിഹാദ് കാരണമാണ് .. മുസ്ലിം നേതാക്കള്‍ തന്നെ മുന്‍കൈ എടുത്തു ലവ് ജിഹാദ് അവസാനിപ്പിക്കണം””

കഴിഞ്ഞ ദിവസം ബാബ്റി മസ്ജിദ് വാര്‍ഷികം മധുരം വിതരണം ചെയ്ത് ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെയാണ് ക്രൂരമായ കൊലപാതകത്തെയും ന്യായീകരിച്ച് ഇയാള്‍ രംഗത്ത് വന്നിരിക്കുന്നത്.

രാജസ്ഥാനിലാണ് ആര്‍എസ്എസിന്റെ കാവിഭീകരത മറനീക്കി പുറത്തു വന്ന സംഭവം. വഴിയാത്രികനായ മുസ്ലീം യുവാവിനെ വെട്ടിക്കൊല്ലുക മാത്രമല്ല, കത്തിച്ചതിന് ശേഷം ഈ സംഭവം ക്യാമറയില്‍ പകര്‍ത്തി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക കൂടി ചെയ്തു. ലൗ ജിഹാദിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണിതെന്നാണ് വീഡിയോയിലെ “സന്ദേശം”.

പശ്ചിമബംഗാളില്‍ നിന്നും രാജസ്ഥാനിലേക്ക് തൊഴിലിന്റെ ഭാഗമായി വന്ന മുസ്ലീം യുവാവിനെയാണ് ഹിന്ദു യുവാവ് വെട്ടിക്കൊന്നത്. എന്നാല്‍ കൊല്ലപ്പെട്ട ആള്‍ ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല. 45 വയസ്സുകാരനായ മുഹമ്മദ് അഫ്രസുലാണ് കൊല്ലപ്പെട്ടതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇത് പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ശംഭുലാല്‍ രേഖര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതി തന്നെയാണ വീഡിയോ പോസ്റ്റ് ചെയ്തത്. പ്രതിയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത ഒരു സ്ത്രീ ഉള്‍പ്പെടെ എട്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

https://www.facebook.com/pratheeshv1/posts/1538408286196831

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍