ഹൈക്കോടതി വിധി ഗവര്‍ണറുടെ ധിക്കാരത്തിനുള്ള തിരിച്ചടി; ഫെഡറല്‍ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു; കേന്ദ്ര സര്‍ക്കാരിനുള്ള ശക്തമായ താക്കീതെന്നും സിപിഎം

താല്‍ക്കാലിക വൈസ് ചാന്‍സിലര്‍മാരെ നിയമിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധി ഗവര്‍ണറുടെ ധിക്കാരത്തിനുള്ള തിരിച്ചടിയും, ഫെഡറല്‍ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

കേരള സാങ്കേതിക സര്‍വ്വകലാശാല, ഡിജിറ്റല്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ പാനലിനെ തള്ളിക്കളഞ്ഞുകൊണ്ട് നിയമനം നടത്തിയ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെയാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്. മെയ് 28-ാം തിയ്യതി വി.സിമാരുടെ കാലാവധി അവസാനിക്കുന്നതുകൊണ്ടാണ് നിയമനത്തില്‍ ഇടപെടാത്തത് എന്ന കോടതിയുടെ നിലപാട് ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന ശക്തമായ താക്കീതാണ്.

സാങ്കേതിക സര്‍വ്വകലാശാല നിയമപ്രകാരം താല്‍ക്കാലിക വി.സി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് ആകണമെന്ന ഹൈക്കോടതി വിധി മറികടന്നുകൊണ്ടാണ് ഗവര്‍ണര്‍ നിയമനം നടത്തിയത്. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് രാഷ്ട്രീയ താല്‍പര്യം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാരിനുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ വിധി.

ഫെഡറല്‍ തത്വങ്ങളെ ലംഘിച്ചുകൊണ്ട് കാവിവല്‍ക്കരണം സര്‍വ്വകലാശാലകളില്‍ മുന്‍ ഗവര്‍ണര്‍ നടത്തിയപ്പോള്‍ അതിനൊപ്പം നിന്ന യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള തിരിച്ചടിയാണ് ഈ കോടതി വിധിയെന്നും സി.പിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ