കാലവർഷം എത്തും മുൻപേ അതിശക്ത മഴ, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന് മുന്നോടിയായി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മഴ കനക്കുമെന്നാണ് പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും, ജൂൺ അഞ്ചിന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂൺ ആറിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂൺ ഏഴിന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കാത്ത മറ്റ് ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ  അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

മമതക്ക് വീണ്ടും തിരിച്ചടി; പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ്

കൃഷിമന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ; കെ എം ബഷീറിൻ്റെ കൊലയാളിയെ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമ പ്രവർത്തകർ

ഓസ്‌ട്രേലിയൻ കുടിയേറ്റ തൊഴിലാളികളുടെ ചൂഷണം ഒരു അപകടമല്ല, ഒരു സാമ്പത്തിക മാതൃകയാണ്; ഓസ്‌ട്രേലിയൻ സ്വപ്നമോ, ആധുനിക അടിമത്തമോ? 10,000 കുടിയേറ്റ തൊഴിലാളികൾ പറയുന്ന ഞെട്ടിക്കുന്ന കഥ"

'നരഹത്യാക്കുറ്റം ചുമത്തിയത് പരിശോധയില്ലാതെ, എസ്‌ഐടിയുടെ ഉദ്ദേശ്യമെന്താണ്?’; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ കോടതി

ഡൽഹിയിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തം: പലരും മരിച്ചത് ശ്വാസം മുട്ടി; അപകടത്തിൽപ്പെട്ടവരിൽ കൂടുതലും ആഫ്രിക്കക്കാർ

രാഷ്ട്രീയ വൈരാഗ്യത്തിന് ജീവനക്കാരെ സ്ഥലംമാറ്റിയത് റദ്ദാക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ, അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

'പുതിയ അംഗങ്ങൾ ചട്ടം പഠിക്കണം, 17ന് സെമിനാർ'; നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വൻ നാശനഷ്ടം

പിരമിഡിന്റെ അടിത്തട്ടിൽ ബുൾഡോസർ ഇടിക്കുമ്പോൾ: പശ്ചിമ ബംഗാളിലെ റെയിൽവേ കച്ചവടക്കാരെ ഒഴിപ്പിക്കൽ എന്താണ് നമ്മെ പഠിപ്പിക്കുന്നത്?: ഹൗറയിലെ ബുൾഡോസർ, മുംബൈയിലെ ബോർഡ്റൂം: എഫ്എംസിജി ഭീമന്മാർ കേൾക്കുന്നുണ്ടോ?

ആർഭാടവും അനാവശ്യവും; പൊലീസിൽ ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ എന്തിനാണ്?: വി. ഡി. സതീശൻ