പെട്രോൾ ഉടമ ടിവി പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെയും അന്വേഷണം; പ്രിൻസിപ്പലിനോട് ഡിഎംഇ വിശദീകരണം തേടി

എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപണത്തിൽ പെട്രോൾ ഉടമ ടിവി പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെയും അന്വേഷണം. മെഡിക്കൽ കോളേജ് ജീവനക്കാരനായിരിക്കെ പമ്പ് തുടങ്ങിയതിലാണ് അന്വേഷണം. പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് ഡിഎംഇ വിശദീകരണം തേടി. സർവീസ് ചട്ടങ്ങൾ ലംഘിച്ചോയെന്ന് അന്വേഷിക്കും.

കൈക്കൂലി നൽകിയെന്നു വെളിപ്പെടുത്തിയത് സംബന്ധിച്ചു പ്രശാന്തനോട് പരിയാരം ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വിശദീകരണം തേടിയിരുന്നു. കൈക്കൂലി നൽകുന്നതു കുറ്റകരമാണെന്നിരിക്കെ സർക്കാർ ജീവനക്കാരൻ അതു ചെയ്‌തുവെന്നു സമ്മതിച്ചതിനാൽ നടപടി നേരിടേണ്ടി വരും. കൈക്കുലി നൽകിയില്ലെന്നു വിശദീകരിച്ചാൽ എഡിഎമ്മിൻ്റെ മരണത്തിനുപിന്നാലെ സത്യവിരുദ്ധ പ്രചാരണം നടത്തിയെന്ന ആരോപണം ഉയരും.

അതേസമയം ടിവി പ്രശാന്തന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ആരോപണങ്ങൾ ഉയരുന്നുണ്ട്. പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ പ്രശാന്തന് ഒരു കോടിയിലേറെ മുതൽ മുടക്ക് ആവശ്യമുള്ള പെട്രോൾ ബങ്ക് തുടങ്ങാനുള്ള സാമ്പത്തിക സ്രോതസ് എവിടെ നിന്നാണെന്നാണ് ചോദ്യം. വായ്‌പയ്ക്ക് അപേക്ഷിച്ചതിന്റെയോ മറ്റു വരുമാന സ്രോതസുകളുടെയോ വിവരങ്ങൾ ഇദ്ദേഹം പുറത്തുവിട്ടിട്ടില്ല.

പ്രശാന്തനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനു ശുപാർശ ചെയ്യണമെന്നു പരിയാരം മെഡിക്കൽ കോളേജ് എൻജിഒ അസോസിയേഷൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ