ഇ.ഡിക്ക് എതിരെ ജുഡീഷ്യല്‍ അന്വേഷണം കോടതിവരാന്ത കടക്കില്ലെന്ന് അന്നേ പറഞ്ഞതാണ്: രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്തു കേസില്‍ ഇ.ഡിക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം നിയമവിരുദ്ധമാണെന്നും കോടതിയുടെ വരാന്ത കടക്കില്ലെന്നും അന്നേ പറഞ്ഞിരുന്നതാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഈ അന്വേഷണം നിമവിരുദ്ധമാണെന്ന് സര്‍ക്കാരിനും അറിയാമായിരുന്നു. എങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് പൊതുജനത്തെ കബളിപ്പിക്കാനുള്ള കള്ളക്കളി മാത്രമായിരുന്നു അത്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ നിയമപരമായി നിലനില്‍ക്കുകയില്ലെന്ന് നിയമത്തില്‍ പ്രാഥമിക പരിജ്ഞാനമുള്ളവര്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. എന്നിട്ടും ജനത്തെ വിഡ്ഢികളാക്കുന്നതിനായിരുന്നു പൊതുപണം ധൂര്‍ത്തടിച്ച് ഈ പ്രഹസനം നടത്തിയത്.

ഇ.ഡിക്കെതിരെ എടുത്ത ക്രൈംബ്രാഞ്ച് അന്വേഷണവും ഇത് പോലെയുള്ള ഒരു അസംബന്ധ നാടകമായിരുന്നു. ഹൈക്കോടതി അതും തടഞ്ഞു.

സ്വര്‍ണക്കടത്തു പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് കുട പിടിച്ചു കൊടുത്ത സര്‍ക്കാര്‍ അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുന്നതിന് നിയമവിരുദ്ധമായി അധികാരം ദുര്‍വിനിയോഗിച്ചതാണ് കോടതി പൊളിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest Stories

ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്ത് ഇറാന്റെ ആക്രമണം; ഒരു കപ്പല്‍ ദുബായില്‍നിന്ന് ഗുജറാത്തിലേക്കുള്ളത്

തൃശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെസോ; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടട്രേറ്റ് പരിശോധന പൂര്‍ത്തിയായി, റിപ്പോര്‍ട്ട് നിര്‍ണായകം

പാറമേക്കാവിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി പാലക്കാട് കളക്ടര്‍; വെടിമരുന്ന് നിര്‍മ്മാണശാലയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിനു നേരെ ഇറാന്റെ ആക്രമണം; മുന്നറിയിപ്പ് ഇല്ലാതെ വെടിവെപ്പ്

തൃശൂര്‍ പൂര നടത്തിപ്പിനെ കുറിച്ച് തീരുമാനിക്കാന്‍ നാളെ യോഗം; രക്ഷാദൗത്യത്തിന്റെ ഭാഗമായി നാശനഷ്ടം ഉണ്ടായവര്‍ക്കും സ്‌ഫോടനത്തില്‍ നാശനഷ്ടം ഉണ്ടായവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി വാസവന്‍

തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

DNA സംഘം തൃശൂരില്‍, ലഭിച്ചത് 7 പൂര്‍ണ മൃതദേഹങ്ങളെന്ന് കളക്ടര്‍; ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കെഡാവര്‍ നായകള്‍ പരിശോധന തുടരുന്നു

അപകട പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കട്ടെയെന്ന് ദേവസ്വം

'ക്ലാസ്സൻ ചേട്ടാ, ഈ ഓറഞ്ച് ക്യാപ്പ് ഞാൻ ഇങ് എടുക്കുവാ'; ഹെൻറിച്ച് ക്ലാസ്സനെ പിന്തള്ളി റൺ വേട്ടക്കാരിൽ ഒന്നാമനായി അഭിഷേക്

സിക്സ് അഭിഷേകം; അഭിഷേക് ശർമ്മയുടെ സെഞ്ച്വറി കരുത്തിൽ സൺ റൈസേഴ്സിന് മിന്നും ജയം