കണ്ണൂരില്‍ നിന്ന് നിങ്ങൾ ആരെങ്കിലും നരേന്ദ്ര മോദി എന്നൊരു വാക്കു കേട്ടോ, സി.പി.എം നിലപാടിന്റെ ലോജിക്ക് എന്താണെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ലക്ഷ്യം കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ. കോണ്‍ഗ്രസിനെ എങ്ങനെ ഇല്ലാതാക്കാമെന്നാണ് ഓരോ മൂന്നുവര്‍ഷത്തിലും കൂടുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിങ്ങളാരെങ്കിലും നരേന്ദ്ര മോദിയെന്നോ അമിത് ഷായെന്നോ ബിജെപിയെന്നോ കേട്ടോ എന്ന് മഞ്ഞളാംകുഴി അലി ചോദിച്ചു.

‘കമ്മ്യൂണിസ്റ്റുകള്‍ ഇങ്ങനെ കലുഷിതമാവരുതായിരുന്നു. അന്തര്‍ധാര സജീവമാണെങ്കിലും മാര്‍ക്സിസ്റ്റുകള്‍ റാഡിക്കലായി ഇങ്ങനെ മാറരുതായിരുന്നു. കോണ്‍ഗ്രസിനെ തുടച്ചുനീക്കാനുള്ള തീരുമാനത്തിന്റെ ആവര്‍ത്തനത്തിന് ‘ലാല്‍സലാം..’
ഹല്ലാതെന്തു പറയാന്‍!’ അദ്ദേഹം കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എല്ലാ പാര്‍ട്ടി കോണ്‍ഗ്രസുകളുടെയും ലക്ഷ്യം കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയെ എങ്ങനെ ഇല്ലാതാക്കാമെന്നതാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തും ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോഴും ശത്രു കോണ്‍ഗ്രസ്. അതു ചര്‍ച്ച ചെയ്യാനായി ഓരോ മൂന്നുവര്‍ഷത്തിലും പാര്‍ട്ടി കോണ്‍ഗ്രസ്.

സത്യത്തില്‍ സിപിഎം നിലപാടിന്റെ ലോജിക്ക് എന്താണ്? കോണ്‍ഗ്രസിനെ കൂട്ടേണ്ടതില്ല. എന്നാല്‍ കോണ്‍ഗ്രസിനോളം വലുപ്പമുണ്ടോ? പോട്ടെ, പകുതി? അതുമില്ല. ക്ഷയിച്ചെങ്കിലും ഏതുനാട്ടിലും നാലാളുള്ള പാര്‍ട്ടി തന്നെയാണ് കോണ്‍ഗ്രസ്. സിപിഎമ്മിന്റെ കേരളത്തിലെ ജനപ്രതിനിധികളൊഴികെ ബാക്കി സംസ്ഥാനങ്ങളിലെയും ജനപ്രതിനിധികള്‍ കോണ്‍ഗ്രസിന്റെ വോട്ടുകൂടി വാങ്ങി ജയിച്ചവരാണ്. എന്നാലും കോണ്‍്ഗസിനെ കൂടെ കൂട്ടരുത്!

കോണ്‍ഗ്രസ് വിരോധത്തിന്റെ ഉള്ളറിയാത്തവരാണോ സഖാക്കള്‍? കേരളത്തില്‍ തുടര്‍ഭരണത്തിന് ഒരു താങ്ങുവേണം. ഒരു സഹായം. അത് ബിജെപി നല്‍കും. വേറെ എവിടെയെങ്കിലും ഭറണത്തിലെത്താന്‍ ഒരു സാധ്യതയുമില്ലാത്ത സ്ഥിതിക്ക് കേരളത്തില്‍ ഇതാണ് നയം. പകരമായി ബിജെപിക്ക് എന്തുംനല്‍കും. കോണ്‍ഗ്രസിനെ തുടച്ചുനീക്കാന്‍ പണിയെടുക്കും. കോണ്‍ഗ്രസിനോടുള്ള ശത്രുത ആവര്‍ത്തിക്കും. ഡല്‍ഹിയില്‍നിന്ന് പറയുന്നതൊക്കെ കേരളത്തിലെത്തിയാല്‍ യെച്ചൂരി മറക്കും. ഇല്ലെങ്കില്‍ പണിപോവും. ബിജെപിയുടെ ലക്ഷ്യം കേരളത്തിലെങ്കിലും വേഗത്തില്‍ സാധ്യമാക്കിക്കൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് ബുദ്ധിജീവികള്‍. കോണ്‍ഗ്രസ് തിരിച്ചുവന്നാല്‍ കേരളത്തിലും പൊടിപോലുമുണ്ടാവില്ലല്ലോ. 1996 ലെ ചരിത്രപരമായ ആ വിഢ്ഢിത്ത തീരുമാനം നേതൃത്വത്തിന്റെ മാത്രമായിരുന്നുവെങ്കില്‍ പിന്നീടിങ്ങോട്ടുള്ള കാലത്തെ കോണ്‍ഗ്രസ് വിരോധമെന്ന പമ്പര വിഢ്ഢിത്തം കേരള ഘടകത്തിന്റെതായിരുന്നു. അതിനെ വിഢ്ഢിത്തമെന്നല്ല പറയേണ്ടത്. അതൊരു സൂത്രവാക്യമാണ്. ബിജെപിയെ സഹായിച്ച് കേരളത്തില്‍ കസേര ഉറപ്പിക്കാനുള്ള ഒന്നാന്തരം സമവാക്യം. കണ്ണൂരില്‍ നിന്ന് നിങ്ങളാരെങ്കിലും നരേന്ദ്ര മോദി എന്നൊരു വാക്കു കേട്ടോ? അമിത് ഷാ എന്ന് കേട്ടോ? പോട്ടെ, ബി ജെ പി ? ഒന്നുമില്ല. കമ്മ്യൂണിസ്റ്റുകള്‍ ഇങ്ങനെ കലുഷിതമാവരുതായിരുന്നു. അന്തര്‍ധാര സജീവമാണെങ്കിലും മാര്‍ക്സിസ്റ്റുകള്‍ റാഡിക്കലായി ഇങ്ങനെ മാറരുതായിരുന്നു. കോണ്‍ഗ്രസിനെ തുടച്ചുനീക്കാനുള്ള തീരുമാനത്തിന്റെ ആവര്‍ത്തനത്തിന് ‘ലാല്‍സലാം..’
ഹല്ലാതെന്തു പറയാന്‍!

Latest Stories

രജത് പാട്ടിദാറിനെ ടീമിൽ ഉൾപെടുത്താൻ സാധിക്കില്ല, നിലവിലെ സ്‌ക്വാഡിൽ ഞങ്ങൾ സംതൃപ്തരാണ്: അജിത് അഗാർക്കർ

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സഹകരണ സംഘങ്ങളിലെ വായ്‌പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസമേകാൻ 'ആശ്വാസ് 2026'; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

യുഎഇയിൽ ആശുപത്രി പൂട്ടി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി

പാലക്കാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ച് ടൗണിൽ കറങ്ങി; ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ ബസ് ഉപേക്ഷിച്ച് രക്ഷപെട്ടു; പലയിടത്തും വാഹനമിടിച്ചു

'ആ ചിരിയും മാഞ്ഞു'; മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന് വിട നൽകി കേരളം

'ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ'; വയനാട് കുടുംബശ്രീ അഴിമതിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി സിദ്ദിഖ്

ഇന്ത്യയിൽ ചരിത്രത്തിലാദ്യമായി ജനനനിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്

ഹാസ്യത്തിന്‍റെ ആശാനെ അവസാന നോക്കുകാണാൻ ഒഴുകിയെത്തി ആയിരങ്ങൾ; അനുശോചനം അറിയിച്ച് പ്രമുഖർ

സംസ്ഥാനത്ത് മഴ കനക്കും; ഇന്നും നാളെയും 14 ജില്ലകളിലും മുന്നറിയിപ്പ്