വിസി നിയമനത്തില്‍ ചാന്‍സലര്‍ക്കാണ് പരമാധികാരം; സര്‍വകലാശാലകളില്‍ സുപ്രീം കോടതി തനിക്ക് തന്നെ അധികാരമാണ് ഉപയോഗിച്ചതെന്ന് ഗവര്‍ണര്‍

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത് ചാന്‍സലറെന്ന നിലയില്‍ തനിക്കുള്ള അധികാരം ഉപയോഗിച്ചാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസി നിയമനത്തില്‍ ചാന്‍സലര്‍ക്കാണ് പരമാധികാരമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

അതേസമയം ഗവര്‍ണര്‍ നിയമവാഴ്ചയെ വെല്ലുവിളിച്ചുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ ചാന്‍സലര്‍ വിദ്യാര്‍ഥികളുടെ സമരച്ചൂടറിയുമെന്ന് എസ്എഫ്‌ഐ പറഞ്ഞു.

ഏകാധിപതിയായി വിലസുന്ന ഗവര്‍ണര്‍ക്കെതിരേ അധ്യാപകസമൂഹം പ്രതിഷേധവുമായി ഇറങ്ങുമെന്ന്് എകെപിസിടിഎ നേതാക്കള്‍ പറഞ്ഞു. സര്‍വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ അക്കാദമിക് സമൂഹം പ്രതിഷേധിക്കുമെന്ന് എഫ്‌യുടിഎ വ്യക്തമാക്കി. സാങ്കേതിക സര്‍വകലാശാലയില്‍ ഏകപക്ഷീയമായി വിസിയെ നിയമിച്ചതുപിന്‍വലിക്കണമെന്ന് കെജിഒഎ ആവശ്യപ്പെട്ടു.

ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ നടത്തിയ വിസി നിയമനം നിയമവിരുദ്ധമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുപറഞ്ഞു. നടന്നത് ചാന്‍സിലറുടെ പ്രീതി അനുസരിച്ച് നിയമനമാണെന്നും മന്ത്രി ആരോപിച്ചു.

ഹൈക്കോടതി വിധിക്ക് വിരുദ്ധമായാണ് ഗവര്‍ണറുടെ നടപടി. സര്‍ക്കാര്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബിന്ദു പറഞ്ഞു. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ ആണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സലര്‍മാരെ നിയമിച്ചത്. ഡോ. സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലറായും ഡോ കെ ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലറുമായാണ് നിയമിച്ചിരിക്കുന്നത്.

കുസാറ്റ് ഷിപ് ടെക്നോളജി പ്രൊഫസറാണ് ശിവപ്രസാദ്. അനുമതി വാങ്ങാതെ പദവി വഹിച്ചതിന് ഡോക്ടര്‍ സിസയ്ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നടപടി സുപ്രീം കോടതി റദ്ദാക്കിയിട്ടും പെന്‍ഷന്‍ പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ഒരു മാസമായി ഡിജിറ്റല്‍ സര്‍വകലാശാലയുടെയും അതുപോലെ തന്നെ സാങ്കേതിക സര്‍വ്വകലാശാലയുടെയും വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞു കിടക്കുകയാണ്. രണ്ടിന്റെയും ചുമതല വഹിച്ചിരുന്നത് ഡോക്ടര്‍ സജി ?ഗോപിനാഥായിരുന്നു.

ഇതിന് ശേഷം സര്‍ക്കാര്‍ രണ്ടിടത്തേക്കും മൂന്ന് പേരടങ്ങിയ ഒരു പാനല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ പാനല്‍ തള്ളിക്കൊണ്ടാണ് രണ്ടിടത്തേക്കും?ഗവര്‍ണര്‍ താത്ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചിരിക്കുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്