ഗവര്‍ണര്‍ നാമനിര്‍ദേശം അധ്യാപകരെ അയോഗ്യരാക്കി; കാലിക്കട്ട് സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്; വിസിയോട് വിശദീകരണം തേടി

കാലിക്കട്ട് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെയ്ക്കാന്‍ അദേഹം ഉത്തരവിട്ടു.

സെനറ്റിലേക്കു ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത രണ്ട് സര്‍വകലാശാലാ അധ്യാപകര്‍ സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക റിട്ടേണിംഗ് ഓഫിസര്‍ കൂടിയായ റജിസ്ട്രാര്‍ തള്ളുകയും യൂണിവേഴ്‌സിറ്റി അധ്യാപക മണ്ഡലത്തില്‍ നിന്നു സിപിഎം സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ അവസരം നല്‍കിയതോടെയാണ് ഗവര്‍ണറുടെ ഇടപെടല്‍.

ഇക്കാര്യത്തില്‍ വൈസ് ചാന്‍സലറോട് വിശദീകരണം തേടാനും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍വകലാശാല ചാന്‍സലര്‍ എന്ന നിലയിലാണു ഗവര്‍ണറുടെ നടപടി. പത്രിക തള്ളപ്പെട്ട അധ്യാപകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നീക്കം.

പത്രിക തള്ളിയതു സംബന്ധിച്ചു വിസി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുന്ന കത്ത് രാജ്ഭവന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി, കാലിക്കട്ട് വിസിക്കു നല്‍കി. സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നോമിനികളായ ഡോ.പി.രവീന്ദ്രന്‍, ഡോ.ടി.എം.വാസുദേവന്‍ എന്നിവര്‍ യൂണിവേഴ്‌സിറ്റി അധ്യാപക മണ്ഡലത്തില്‍ നിന്നു മത്സരിച്ചു ജയിച്ചു വന്നവരല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അവരുടെ പത്രികകള്‍ റജിസ്ട്രാര്‍ തള്ളിയിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്