വീട്ടില്‍ ഐശ്വര്യം വരാന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മന്ത്രവാദിക്ക് വിവാഹം കഴിച്ചു നല്‍കി; അമ്മ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

ബാലരാമപുരത്ത്(തിരുവനന്തപുരം) മന്ത്രവാദത്തിന്റെ മറവില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. വീട്ടില്‍ ഐശ്വര്യം ലഭിക്കുമെന്ന് പറഞ്ഞ് മന്ത്രവാദിയെ കൊണ്ട് നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി എന്നതാണ് കേസിന് ആധാരം. കുട്ടിയുടെ അമ്മയും രണ്ടാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയുമാണ് അറസ്റ്റിലായത്.

തലയല്‍ ആലുവിള വണ്ടിത്തടം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ സുനു എന്നു വിളിക്കുന്ന വിനോദ്(30) ആണ് അറസ്റ്റിലായ മന്ത്രവാദി. അതേസമയം അറസ്റ്റിലായ രണ്ടാം ഭര്‍ത്താവ് നേരത്തെ ഈ കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

17കാരിയായ വിദ്യാര്‍ത്ഥിനി മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മ താമസിക്കുന്ന വീട്ടില്‍ കുട്ടിയെ വിളിച്ചു വരുത്തുകയും വീട്ടില്‍ ഐശ്വര്യം ലഭിക്കും എന്ന് പറഞ്ഞ് മന്ത്രവാദിയെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ആയിരുന്നു. കുട്ടിയുടെ സമ്മതമില്ലാതെ അടുത്തുള്ള ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടിയ ശേഷം ഇവരൊടൊപ്പം കുട്ടിയെ താമസിപ്പിച്ച് പീഡനത്തിനായി ഒത്താശ ചെയ്തു എന്ന് പൊലീസ് പറയുന്നു.

ഇതിന് ശേഷം കുട്ടിയെ സ്‌കൂളിലേക്ക് വിട്ടിരുന്നില്ല. അമ്മയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം പെണ്‍കുട്ടി രക്ഷപ്പെടുകയും മുത്തശ്ശിയുടെ അരികിലെത്തുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

മന്ത്രവാദി വിനോദിനെതിരേ പോക്സോ കേസെടുത്തു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ബാലരാമപുരം എസ്.എച്ച്.ഒ. എസ്.ബിനു, എസ്.ഐ. വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി