ഡിജെ പാട്ട് വെച്ച് ആഭാസകരമാക്കി; ഗണേശോത്സവം നടത്തേണ്ടത് സംഘികളല്ല ക്ഷേത്രങ്ങളാണ്: റിജില്‍ മാക്കുറ്റി

ഗണേശോത്സവത്തെ സംഘപരിവാര്‍ ഡിജെ പാട്ട് വെച്ച് ആഭാസകരമായ രീതിയില്‍ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന് വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. വളരെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തപ്പെടേണ്ട ആഘോഷമാണ് ഗണേശോത്സവം. എന്നാല്‍ സംഘികള്‍ ഡിജെ പാട്ടും വെച്ച് ആഭാസകരമായ രീതിയില്‍ ഗണേശോത്സവത്തെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണെന്ന് റിജില്‍ മാക്കുറ്റി വിമര്‍ശിച്ചു.

ഇത്തരം പ്രവണതകള്‍ക്കെതിരെ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെ റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു. പയ്യാമ്പലം കടപ്പുറത്ത് അടിഞ്ഞ ഗണേശ വിഗ്രഹത്തിന്റെ ചിത്രവും കുറിപ്പിന് താഴെ പങ്കുവെച്ചാണ് റിജില്‍ മാക്കുറ്റിയുടെ വിമര്‍ശനം. ഭക്തിയുടെ മൊത്ത കച്ചവടക്കാര്‍ തങ്ങളാണെന്നാണ് സംഘികള്‍ പറയുന്നത്.

അവര്‍ നടത്തുന്ന ഗണേശോത്സവത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഹിന്ദു വിരുദ്ധരെന്ന് ചാപ്പയടിക്കലാണ് സംഘികളുടെ പ്രധാന പണി. ഇത്തരം ആഭാസങ്ങള്‍ക്കെതിരെ വിശ്വാസികള്‍ രംഗത്ത് ഇറങ്ങണം. സംഘികളെല്ല ഗണേശോത്സവം നടത്തേണ്ടത്. വിശ്വാസ കേന്ദ്രങ്ങളായ അമ്പലങ്ങളും ക്ഷേത്രങ്ങളുമാണ് ഗണേശോത്സവം നടത്തേണ്ടതെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

വിശ്വാസത്തെയും യഥാര്‍ത്ഥ വിശ്വാസികളെയും പരിഹസിക്കുന്നവരാണ് സംഘപരിവാര്‍. വിശ്വാസി സമൂഹം ഗണേശന്റെ പേരില്‍ സംഘികള്‍ നടത്തുന്ന കച്ചവട രാഷ്ട്രീയത്തെ തിരിച്ചറിയണമെന്നും റിജില്‍ മാക്കുറ്റി കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ