'എന്റെ ഒരു നിഷ്‌കളങ്കതയുണ്ട്, എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന നിഷ്‌കളങ്കത'; വട്ട് മൂത്താല്‍ ആര്‍ക്കും അങ്ങനെ പരാതി പറയാമെന്ന് ഭാര്യയുടെ പരാതിയെ കുറിച്ച് ഗണേഷ് കുമാര്‍; ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്നും മന്ത്രി

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്ന ഭാര്യ ബിന്ദു മേനോന്റെ പരാതിയെ കുറിച്ച് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അലവലാതിത്തരങ്ങള്‍ വരുമെന്നും ഇതൊക്കെ താന്‍ പ്രതീക്ഷിച്ചതാണെന്നും മന്ത്രി ഗണേഷ് കുമാറിന്റെ പ്രതികരണം. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളേക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് മന്ത്രിയുടെ പരാമര്‍ശം. ഭാര്യ 112 വിളിച്ച് പരാതി പറഞ്ഞതിനേപ്പറ്റി ചോദിച്ചപ്പോള്‍ വട്ട് മൂത്താല്‍ ആര്‍ക്കും അങ്ങനെ പരാതി പറയാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിനെയൊക്കെ ആരോപണങ്ങളായി മാത്രം തള്ളിക്കളയുന്നുവെന്നും അതില്‍ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും പിന്നീട് ചോദിച്ചാല്‍ പ്രണയങ്ങളേപ്പറ്റി വിശദമായി പറഞ്ഞുതരാമെന്നും മന്ത്രി പറഞ്ഞു.പ്രണയത്തേപ്പറ്റി ചോദിച്ചാല്‍, തനിക്ക് നിരവധിപ്രണയമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിന് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. പ്രണയം ഇല്ലാത്തവന്‍ പൊട്ടനാണ്. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. നെഹ്‌റുവിന് പ്രണയമുണ്ടായിരുന്നു. വാജ്‌പേയിക്ക് പ്രണയമുണ്ടായിരുന്നു. രാജീവ് ഗാന്ധി പ്രണയിച്ചല്ലേ കല്യാണം കഴിച്ചത് എന്നൊക്കെയാണ് മന്ത്രിയുടെ ചോദ്യം. മാധവിക്കുട്ടി നെഹ്‌റു തുടങ്ങിയവരുടെ ഒക്കം പേര് പ്രണയമാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന രീതിയില്‍ ന്യായീകരിക്കാന്‍ മന്ത്രി ഉപയോഗിക്കുന്നുണ്ട്.

ഭാര്യയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ ശ്രീലേഖ ഐപിഎസ് അടക്കമുള്ളവര്‍ ഇടപെട്ടിരുന്നുവെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആരാണ് ഈ ശ്രീലേഖ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. അവരൊക്കെ കുശുമ്പുകൊണ്ട് നടക്കുകയല്ലെ. അവരെ മേയറാക്കാതെ രാജേഷിനെ മേയറാക്കിയതിന് കുശുമ്പുംകൊണ്ട് പിണങ്ങി വീട്ടിലിരിക്കുന്ന ആളാണ് ശ്രീലേഖയെന്നും അദ്ദേഹം പറഞ്ഞു. അവരിങ്ങനെ പറയാന്‍ കാരണമെന്താണെന്ന് തനിക്ക് അറിയില്ല. അവര്‍ ബിജെപിക്കാരിയാണ്. ഞാന്‍ എല്‍ഡിഎഫ് കാരനാണ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

2014ല്‍ വിവാഹം കഴിഞ്ഞ ശേഷം ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും 2019ല്‍ വലിയ പ്രശ്‌നമുണ്ടായപ്പോഴും ശ്രീലേഖയെ ബന്ധപ്പെട്ടിരുന്നുവെന്നുമാണ് കെ ബി ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്‍ പറഞ്ഞത്. എന്തുകൊണ്ടാണ് ഗണേഷ് കുമാറിനു പ്രശ്‌നമെന്ന് ലോകം മുഴുവന്‍ അറിയാമെന്നും ബിന്ദു മേനോന്‍ പറഞ്ഞു. അതേ സമയം, വ്യക്തിപരമായ കാര്യങ്ങളെ സൈബറിടങ്ങളില്‍ പൈസ കൊടുത്ത് ആക്രമിക്കുകയാണെന്നണ് ഗണേഷ് കുമാറിന്റെ പ്രതികരണം. സിനിമയില്‍ മാത്രം കണ്ടിരുന്ന ഞാന്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് തനിക്കെതിരെ നിരവധി ആരോപണം ഉയര്‍ന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.

”ഇതൊന്നും കേരള ജനതയ്ക്ക് ആവശ്യമില്ല. ഗണേഷ് കുമാറിനു പ്രണയമുണ്ടോ എന്ന ചോദ്യം മാധവിക്കുട്ടിക്ക് പ്രണയം ഉണ്ടോയെന്ന് ചോദിക്കും പോലെയാണ്. ഗണേഷ് കുമാറിന് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. പ്രണയം ഇല്ലാത്തവന്‍ പൊട്ടനാണ്. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. നെഹ്‌റുവിന് പ്രണയമുണ്ടായിരുന്നു. വാജ്‌പേയിക്ക് പ്രണയമുണ്ടായിരുന്നു. രാജീവ് ഗാന്ധി പ്രണയിച്ചല്ലേ കല്യാണം കഴിച്ചത്. ഞാനൊരു നല്ല പൊതുപ്രവര്‍ത്തകനാണോ, നല്ല എംഎല്‍എ ആണോ, പാവങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ടോ അഴിമതി നടത്തുന്നുണ്ടോ വര്‍ഗീയത പ്രചരിപ്പിക്കുന്നുണ്ടോ, ഇതൊന്നുമില്ലാത്ത ആളാണ് ഞാന്‍.

ഇപ്പോഴത്തെ വിവാദങ്ങള്‍ തനിക്ക് ഭൂരിപക്ഷം കൂട്ടാനേ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും തനിക്കെതിരെ ആരോപണങ്ങളുയര്‍ന്നുവെന്ന് ജനം ചിന്തിക്കും. വന്‍ ഭൂരിപക്ഷത്തില്‍ തന്നെ ഇത്തവണ ജയിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

വ്യക്തിപരമായ കാര്യം, വീടിനകത്തുള്ള കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ടതില്ല എന്ന് ഞാന്‍ കരുതി. പക്ഷെ നിങ്ങളുടെ അടുത്ത് എനിക്ക് ഒളിച്ചുവയ്ക്കാനൊന്നുമില്ല. പ്രണയം ഒരു കുറ്റമല്ല, ചിലര്‍ ഒളിച്ചുവയ്ക്കുന്നു, ചിലര്‍ പരസ്യമാക്കുന്നു. മഹാത്മാ ഗാന്ധിയെപ്പോലും വെറുതെ വിടുന്നില്ല, പിന്നെ എന്നെ വെറുതെ വിടുമോ? ഏറ്റവുംകൂടുതല്‍ പ്രണയമുണ്ടായിരുന്ന ആളാണ് ജവഹര്‍ലാല്‍ നെഹ്റു. മാധവിക്കുട്ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള, എംടി വാസുദേവന്‍ നായര്‍ ഇവരൊക്കെ പ്രണയത്തേപ്പറ്റി ഒരുപാട് എഴുതിയിട്ടുണ്ട്. ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മില്‍ എന്താണ് ബന്ധം. ഒരാള് മദ്യപിക്കുന്നു, അതയാളുടെ സ്വകാര്യമാണ്. ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടും. വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചാല്‍ ചിലര്‍ വിശ്വസിക്കും, ചിലര്‍ വിശ്വസിക്കില്ല. പത്തനാപുരത്തുകാര്‍ക്ക് 25 കൊല്ലമായിട്ട് എന്നെ അറിയാം. അതുകൊണ്ട് ഞാന്‍ ഇത്തവണയും ജയിക്കും.

മറ്റുള്ളവരേക്കുറിച്ച് അപവാദം പറയുന്നത് ഒരു രോഗമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇതൊക്കെ കുശുമ്പാണ്. എല്ലാവരും പ്രണയിക്കൂ, അപ്പോള്‍ ആര്‍ക്കും അസൂയ ഉണ്ടാകില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഒരാളൊരു ബെന്‍സ്‌കാര്‍ വാങ്ങി. അപ്പോള്‍ ഞാനെന്റെ അച്ഛനോട് പറഞ്ഞു, അച്ഛാ അവര്‍ ബെന്‍സ് കാറ് വാങ്ങി. അപ്പോള്‍ അച്ഛന്‍ പറഞ്ഞു, എടാ എല്ലാവരും വാങ്ങട്ടെടാ. അപ്പോള്‍ നമ്മള് മാത്രം വാങ്ങുമ്പോള്‍ ആളുകള്‍ക്ക് അസൂയയുണ്ടാകില്ല എന്ന്. അതുപോലെ എല്ലാവരും പ്രണയിക്കൂ, അപ്പോള്‍ അസൂയ മാറും, ഗണേഷ് കുമാര്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിനേപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ അത്രയും അധഃപതനം ഇല്ലാ എന്നാണ് മന്ത്രി പരിഹാസത്തോടെ മറുപടി നല്‍കിയത്. അദ്ദേഹത്തിന്റെ അധഃപതനത്തേപ്പറ്റി നിങ്ങളാണ് പറഞ്ഞത്, ഞാനല്ല. പറയാന്‍ യോഗ്യനായ ആളുതന്നെയാണെന്നും രാഹുല്‍ മാങ്കൂട്ടത്തലിനെ പരിഹസിച്ച് ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. അദ്ദേഹം യോഗ്യനാണെന്ന് തെളിയിച്ചു, തെളിയിച്ചുകൊണ്ടിരിക്കുകയാണ് അനുദിനം. ഇനി ആരൊക്കെ വരാന്‍പോകുന്നുവെന്ന് അറിയില്ല. ഏതായാലും ഞാന്‍ അദ്ദേഹം ചെയ്തപോലെയുള്ള പണി ചെയ്തെന്ന് ആരും പറഞ്ഞിട്ടില്ല.

വീട്ടിനകത്ത് ശത്രുവുണ്ടായിരുന്നല്ലോ പണ്ടും എന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ ആദ്യഭാര്യയും നിരവധി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിവാഹബന്ധം വേര്‍പെടുത്തി പിരിഞ്ഞുപോയത്. അത് കൂടി ഓര്‍മ്മിപ്പിച്ചാണ് വീട്ടിനകത്തുനിന്നാണല്ലോ, അല്ലാതെ എന്നെ എന്നാണ് ജനങ്ങള്‍ എതിര്‍ത്തത് എന്ന ചോദ്യം ഗണേഷ് കുമാര്‍ നടത്തിയത്. നിര്‍ണായക സമയങ്ങളില്‍ തനിക്കെതിരെ ആരോപണങ്ങളുയരാറുണ്ട്. മന്ത്രിസ്ഥാനം ലഭിക്കുമെന്നായപ്പോള്‍ എനിക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ പേരില്‍ ഒരു പെറ്റിക്കേസ് പോലുമില്ലെന്ന് പറഞ്ഞ ഗണേഷ് കുമാര്‍ ആകെയുള്ളത് ഒരു സിവില്‍ കേസ് മാത്രമായിരുന്നുവെന്നും പറഞ്ഞു. താന്‍ ആരെയും അവിശ്വസിക്കാറില്ലെന്നും എല്ലാവരോടും ഫ്രീയായിട്ട് മാത്രമേ പെരുമാറാറുള്ളുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്റെ ഒരു നിഷ്‌കളങ്കതയുണ്ട്. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന നിഷ്‌കളങ്കതയുണ്ട്. അതെന്നെ സഹായിക്കുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ