ഒരുമിച്ച് നാല്‍പത്തിമൂന്ന് വര്‍ഷം; വിവാഹ വാര്‍ഷിക പോസ്റ്റ് പങ്കുവെച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും നാല്‍പത്തിമൂന്നാം വിവാഹ വാര്‍ഷികം . ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു കൊണ്ടാണ് മുഖ്യമന്ത്രി വിവാഹ വാര്‍ഷിക വിവരം അറിയിച്ചത്.

ഇന്ന് ഞങ്ങളുടെ നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ഫോട്ടോ പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റിനു കീഴെ ആശംസകളുമായെത്തിയത്. കഴിഞ്ഞ വിവാഹ വാര്‍ഷിക ദിനത്തിലും മുഖ്യമന്ത്രി ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.

‘ഒന്നിച്ചുള്ള നാല്‍പത്തി രണ്ട് വര്‍ഷങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി അന്ന് വിവാഹവാര്‍ഷിക പോസ്റ്റ് പങ്കുവെച്ചത്.

1979 സെപ്തംബര്‍ 2ന് തലശ്ശേരി ടൗണ്‍ഹാളില്‍ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും തൈക്കണ്ടിയില്‍ കമലയും വിവാഹിതരായത്. വിവാഹിതനാകുമ്പോള്‍ കൂത്തുപറമ്പ് എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയന്‍.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ