മലമ്പുഴയില്‍ വിഎസിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി?; കെപിസിസി നേതാക്കള്‍ സംസാരിച്ചു, തല്‍ക്കാലം തീരുമാനമെടുത്തിട്ടില്ലെന്ന് എ സുരേഷ്

വിഎസ് അച്യുതാനന്ദന്റെ മണ്ഡലമായിരുന്ന മലമ്പുഴ നിയോജകമണ്ഡലത്തില്‍ വിഎസിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറിയെ മല്‍സരത്തിനിറക്കാന്‍ കോണ്‍ഗ്രസ് നീക്കം. സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന എ സുരേഷ് പ്രതികരിച്ചത് തല്‍ക്കാലം തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ്. കെപിസിസിയുടെ ഉത്തരവാദപ്പെട്ട നേതാക്കന്മാര്‍ സംസാരിച്ചിരുന്നെന്ന് സുരേഷ് സ്ഥിരീകരിച്ചു.

സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്തിരുന്നു എന്നത് വാസ്തവമാണ്. താന്‍ അവരോട് ഒരു മറുപടി പറഞ്ഞിട്ടില്ലെന്നും താന്‍ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണെന്നും സുരേഷ് പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ മൂല്യങ്ങള്‍ ചോര്‍ന്നുപോകുന്നതിന് എതിരായുള്ള ആയിരക്കണക്കിന് ആാളുകള്‍ക്കൊപ്പമാണ് താനുമുള്ളതെന്നും സുരേഷ് പറഞ്ഞു.

സിപിഎമ്മില്‍ നിന്ന് തന്നെ പുറത്താക്കിയിട്ട് പത്തുകൊല്ലത്തിലധികമായെന്നും സുരേഷ് പറഞ്ഞു. മൂന്ന് അപ്പീലുകള്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്കും ഒരു അപ്പീല്‍ പാലക്കാട് ജില്ലാ സെക്രട്ടറിക്കും കൊടുത്തു. ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. തന്നെ എന്തിന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി എന്നത് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് പറയുന്നു. ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണെന്നും സുരേഷ് പറഞ്ഞു.

കോണ്‍ഗ്രസില്‍നിന്ന് ആരാണ് ബന്ധപ്പെട്ടതെന്ന ചോദ്യത്തിന് അത് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നായിരുന്നു സുരേഷിന്റെ മറുപടി. കൃത്യമായി പറഞ്ഞാല്‍ പന്ത്രണ്ടുകൊല്ലമായി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ട്. അതില്‍ പ്രതിഷേധിക്കാന്‍ താന്‍ തയ്യാറല്ല. കേരളത്തില്‍ ഇടതുപക്ഷം നിലനില്‍ക്കണമെന്നും ഇടതുപക്ഷ മൂല്യങ്ങള്‍ ചോരാന്‍ പാടില്ലെന്നും വിശ്വസിക്കുന്ന ആയിരക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. ഇവിടെ പാര്‍ട്ടിയുണ്ടാകണംമെന്നും സുരേഷ് പറഞ്ഞു.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു