'ഇത് കണ്ടാല്‍ ഇവരാണ് പ്രധാന നര്‍ത്തകര്‍ എന്നല്ലേ തോന്നുക'; ദേശീയ പ്രാധാന്യമുള്ള ഒരു നൃത്തോല്‍സവത്തിന്റെ കവര്‍ പേജില്‍ വരേണ്ടത് പ്രധാന നര്‍ത്തകരുടെ ഫോട്ടോയല്ലേയെന്ന് മുന്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍; 'മുന്‍പ് ഇങ്ങനെ കണ്ടിട്ടില്ല'

വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്ന ടൂറിസം വകുപ്പിന്റെ നിശാഗന്ധി ഡാന്‍സ് ഫെസ്റ്റിവലിന്റെ ഇ- ബ്രോഷര്‍ കവര്‍പേജില്‍ മുഖ്യമന്ത്രിയുടേയും ടൂറിസം വകുപ്പ് മന്ത്രിയുടേയും ഫോട്ടോ നല്‍കിയതില്‍ വിമര്‍ശനവുമായി മുന്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് വാസുദേവ് നായര്‍. ദേശീയ പ്രാധാന്യമുള്ള നൃത്തോത്സവത്തിന്റെ ബ്രോഷറിന്റെ കവര്‍ പേജില്‍ വരേണ്ടത് അതിലെ പ്രധാന നര്‍ത്തകരുടെ ഫോട്ടോയല്ലേയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇപ്പോഴത്തെ കവര്‍ പേജ് കണ്ടാല്‍ ഇവരാണ് പ്രധാന നര്‍ത്തകര്‍ എന്നല്ലേ ഒരു വിദേശിക്ക് തോന്നുകയെന്നും വിമര്‍ശിച്ചു കൊണ്ട് മുന്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ചോദിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ ഇതുപോലെ മന്ത്രിമാരുടെ ചിത്രങ്ങള്‍ കൊടുത്തിരുന്നില്ലെന്നാണ് തന്റെ ഓര്‍മയെന്നും ഫെയ്സ്ബുക്കില്‍ പ്രശാന്ത് വാസുദേവ് നായര്‍ കുറിച്ചു.

നിശാഗന്ധി ഡാന്‍സ് ഫെസ്റ്റിവല്‍ എന്നത് ഒരു ഭരണ നേട്ടമല്ല. അത് ടൂറിസം പ്രമോഷന്റെ ഭാഗമായി വര്‍ഷാവര്‍ഷം നടത്തപ്പെടുന്ന ഒരു സാംസ്‌കാരിക പരിപാടി മാത്രമാണെന്നും ഈ ഇ – ബ്രോഷര്‍ ഒരുപക്ഷേ ലോകമെമ്പാടും ഷെയര്‍ ചെയ്യപ്പെടുന്നതാണെന്നും ചൂണ്ടിക്കാട്ടി പ്രശാന്ത് അവിടെ പ്രസക്തി അതില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ക്കാണ് അല്ലാതെ മന്ത്രിമാര്‍ക്കല്ലെന്നും വിശദീകരിക്കുന്നുണ്ട്.

ഒരു സര്‍ക്കാര്‍ പ്രധാനപ്പെട്ട വികസന പദ്ധതികള്‍ നടപ്പാക്കി അവ ഉദ്ഘാടനം ചെയ്യുമ്പോള്‍, അല്ലെങ്കില്‍ അവയ്ക്ക് തറക്കല്ലിടുമ്പോള്‍, തീര്‍ച്ചയായും മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ അല്ലെങ്കില്‍ ബന്ധപ്പെട്ട മന്ത്രിയുടെയോ ഫോട്ടോ ഇതുപോലെ പ്രാധാന്യത്തോടെ കൊടുക്കണം പക്ഷേ ഇതുപോലുള്ള കാര്യങ്ങളില്‍ അങ്ങനെയല്ല ചെയ്യേണ്ടതെന്നാണ് മുന്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പറയുന്നത്. മുമ്പ് കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന,
അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി.എം. രവീന്ദ്രന്‍ ഇത്തരത്തില്‍ ഉദ്യോഗസ്ഥരോട് നിഷ്‌കര്‍ശിച്ചില്ലെന്നും പ്രശാന്ത് പറയുന്നു. ഈ പോസ്റ്റിനോടൊപ്പം ഉള്ള ചിത്രം നോക്കൂ. എന്നെപ്പോലെ സര്‍വീസില്‍ ഉണ്ടായിരുന്ന, ഇപ്പോഴുമുള്ള, ഇനിയും വരാന്‍ പോകുന്ന ഉദ്യോഗസ്ഥരുടെ ഒരു ദുര്യോഗമാണിതെന്ന് പറഞ്ഞാണ് ഈ ബ്രോഷര്‍ അദ്ദേഹം ഷെയര്‍ ചെയ്തത്.

പ്രശാന്ത് വാസുദേവ് നായരുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഈ പോസ്റ്റിനോടൊപ്പം ഉള്ള ചിത്രം നോക്കൂ.
എന്നെപ്പോലെ സർവീസിൽ ഉണ്ടായിരുന്ന, ഇപ്പോഴുമുള്ള, ഇനിയും വരാൻ പോകുന്ന ഉദ്യോഗസ്ഥരുടെ ഒരു ദുര്യോഗമാണിത് !
ഇത് സംസ്ഥാന ടൂറിസം വകുപ്പ് നടത്തുന്ന,
ദേശീയ പ്രാധാന്യമുള്ള ഒരു ‘ടൂറിസം ഫെസ്റ്റിവലി’ന്റെ ഇ-ബ്രോഷറിന്റെ കവർ പേജാണ് !
‘നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ’.
ഇതൊരു പുതിയ പരിപാടിയല്ല.
പല വർഷങ്ങളിലും ഞാൻ ഈ ഫെസ്റ്റിവലിൻ്റെ പ്രധാന കോഡിനേറ്റർ ആയിരുന്നു.
അതൊക്കെ ഇവിടെ മുമ്പ് എഴുതിയിട്ടുമുണ്ട്.
നോക്കൂ ,
ദേശീയ പ്രാധാന്യമുള്ള, ടൂറിസം പ്രാധാന്യമുള്ള
ഒരു നൃത്തോത്സവത്തിന്റെ കവർ പേജിൽ വരേണ്ടത് അതിലെ പ്രധാനപ്പെട്ട നർത്തകരുടെ ഫോട്ടോ അല്ലേ?
അല്ലാതെ മുഖ്യമന്ത്രിയുടെയും ടൂറിസം മന്ത്രിയുടെയും ഫോട്ടോ ആണോ?
ഇത് കണ്ടാൽ ഇവരാണ് പ്രധാന നർത്തകർ എന്നല്ലേ ഇത് കാണുന്ന ഒരു വിദേശിക്ക് തോന്നുക !
ആ ഫോട്ടോകൾക്ക് താഴെ പേരുപോലും കൊടുത്തിട്ടില്ല എന്ന് ഓർക്കുക!
അല്ലെങ്കിൽ എന്തിന് ഈ ഫോട്ടോകൾ എന്നാവും അവർ ചിന്തിക്കുക!
ദുര്യോഗം എന്ന് ഞാൻ എഴുതിയെങ്കിലും
നിശാഗന്ധിയുടെ ബ്രോഷറുകളുടെ കവർ
പേജിൽ ഇതുപോലെ മന്ത്രിമാരുടെ ചിത്രങ്ങൾ കൊടുത്തിരുന്നില്ല എന്നാണ് എൻറെ ഓർമ്മ.
ശ്രീ കോടിയേരി ടൂറിസം മന്ത്രിയായിരുന്നപ്പോൾ
ഇത്തരം കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന,
അദ്ദേഹത്തിൻറെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ശ്രീ സി.എം. രവീന്ദ്രൻ
( ഇപ്പോൾ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി) അങ്ങനെ ഒരിക്കലും
നിഷ്കർഷിച്ചിട്ടുമില്ല.
ഒരു സർക്കാർ പ്രധാനപ്പെട്ട വികസന പദ്ധതികൾ നടപ്പാക്കി അവ ഉദ്ഘാടനം ചെയ്യുമ്പോൾ, അല്ലെങ്കിൽ അവയ്ക്ക് തറക്കല്ലിടുമ്പോൾ,
തീർച്ചയായും മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ അല്ലെങ്കിൽ ബന്ധപ്പെട്ട മന്ത്രിയുടെയോ ഫോട്ടോ ഇതുപോലെ പ്രാധാന്യത്തോടെ കൊടുക്കണം.
അത് അവരുടെ നേട്ടമാണ് എന്ന് ജനത്തെ അറിയിക്കുന്നതിൽ തെറ്റില്ല.
നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ എന്നത്
ഒരു ഭരണ നേട്ടമല്ല.
അത് ടൂറിസം പ്രമോഷന്റെ ഭാഗമായി വർഷാവർഷം നടത്തപ്പെടുന്ന ഒരു സാംസ്കാരിക പരിപാടി മാത്രമാണ് .
ഈ ഇ – ബ്രോഷർ ഒരുപക്ഷേ ലോകമെമ്പാടും ഷെയർ ചെയ്യപ്പെടുന്നതാണ്.
അവിടെ പ്രസക്തി അതിൽ പങ്കെടുക്കുന്ന
കലാകാരന്മാർക്കാണ് .
അല്ലാതെ മന്ത്രിമാർക്കല്ല.
ഇത്തരത്തിൽ ഫോട്ടോകൾ വയ്ക്കാതെ ഒരു നോട്ടീസും ഒരു ബ്രോഷറും പുറത്തിറങ്ങാൻ പൊതുവേ മന്ത്രി ആഫീസുകൾ സമ്മതിക്കാറില്ല.
എന്തിന്, ഏതു ഫോട്ടോ വേണമെന്നു പോലും
അവർ നിഷ്കർഷിക്കും!
അവരോട് ചോദിക്കാതെ ഇഷ്ടമില്ലാത്ത ഫോട്ടോ കൊടുത്താൽ ശകാരവും വേണമെങ്കിൽ സ്ഥാനമാറ്റവും വരെ കിട്ടാം .
ഈ പ്രത്യേക വിഷയം ശ്രദ്ധയിൽപ്പെട്ടാൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും അത് നിരുത്സാഹപ്പെടുത്തും എന്നു തന്നെയാണ് എൻറെ വിശ്വാസം.
സ്നേഹം
നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും
പ്രശാന്ത് വാസുദേവ്
മുൻ ഡപ്യൂട്ടി ഡയറക്ടർ
കേരള ടൂറിസം വകുപ്പ്
ടൂറിസം കൺസൾട്ടൻ്റ്

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി