സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം; 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തം. 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. മൺസൂൺ സീസണിൽ ഇതുവരെ ആകെ 3044 പരിശോധനകൾ നടത്തിയതായും മന്ത്രി അറിയിച്ചു. 439 സ്ഥാപനങ്ങൾക്ക് റെക്‌ടിഫിക്കേഷൻ നോട്ടീസും 426 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിങ് നോട്ടീസും നൽകി. എല്ലാ സർക്കിളുകളിലേയും ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ പരിശോധനകളിൽ പങ്കെടുത്തു വരുന്നു. മൊബൈൽ ടെസ്റ്റിങ് ലാബിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

1820 സർവൈലൻസ് സാമ്പിളുകളും 257 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഗുരുതരമായ വീഴ്‌ചകൾ കണ്ടെത്തിയ 107 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചു. ജൂലൈ 31 വരെ മൺസൂൺ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സ്ഥാപനങ്ങളിലെ ലൈസൻസും ജീവനക്കാരുടെ ഹെൽത്ത് കാർഡും പ്രത്യേകം പരിശോധിക്കുന്നുണ്ട്. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.

മഴക്കാലത്ത് ഭക്ഷ്യസ്ഥാപനങ്ങളിൽ ശുചിത്വത്തിന് പ്രാധാന്യം നൽകിയാണ് പരിശോധനകൾ നടത്തുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിൽ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം കൂടി ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകൾ, ഹാർബറുകൾ, മാർക്കറ്റുകൾ, ലേല കേന്ദ്രങ്ങൾ, ഹോൾസെയിൽ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. മത്സ്യം, മാംസം, പാൽ, പലവ്യഞ്ജനം, പച്ചക്കറികൾ, ഷവർമ എന്നിവ പ്രത്യേകിച്ച് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ