'മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു'; ദുബായ് കെ.എം.സി.സി

റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസ് മുടങ്ങിയതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണെന്ന് ദുബായ് കെ.എം.സി.സി. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് വന്ദേഭാരത് മിഷന്‍ വിമാനങ്ങളേക്കാള്‍ കൂടുതല്‍ തുക ഈടാക്കി യാത്രക്കാരെ എത്തിക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടെന്ന് ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ മനോരമ ന്യൂസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

“മുഖ്യമന്ത്രി നേരിട്ട് വിളിച്ച് വന്ദേഭാരത് മിഷന്‍ വിമാനങ്ങളേക്കാള്‍ കൂടുതല്‍ തുക ഈടാക്കി യാത്രക്കാരെ എത്തിക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി കൊടുക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം എന്‍ഒസി തരില്ലെന്നും അധികൃതരെ അറിയിച്ചു. നിങ്ങളുടെ മുഖ്യമന്ത്രി ഇങ്ങനെയാണ് പറയുന്നതെന്നും പറഞ്ഞ് ഇക്കാര്യം അവര്‍ ഞങ്ങളെ വിളിച്ച് അറിയിച്ചു. അനുമതി ലഭിക്കാതെ എങ്ങനെ പ്രവാസികളെ നാട്ടിലെത്തിക്കും. മുഖ്യമന്ത്രി ഇവിടെ പറയുന്ന നിലപാടുകള്‍ക്ക് നേരേ വിപരീതമാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.”

“നമ്മള്‍ സ്‌പൈസ് ജെറ്റ് വിമാനങ്ങളെ ആണ് ആശ്രയിക്കുന്നത്. എയര്‍ ഇന്ത്യ വിട്ടുതന്നാല്‍ ഇതിലും കുറഞ്ഞ തുകയ്ക്ക് ആളുകളെ എത്തിക്കാനാവും. പണം തരാന്‍ കഴിയുന്ന പ്രവാസികളില്‍ നിന്നാണ് പണം ഈടാക്കുന്നത്. അവിടെ കുടുങ്ങി കിടക്കുന്നവരില്‍ പലരും അതു തരാന്‍ തയ്യാറാണ്. സൗജന്യമായും ആളുകളെ എത്തിക്കുന്നുണ്ട്. പക്ഷേ കേരള സര്‍ക്കാര്‍ വിമാനങ്ങള്‍ മുടക്കുകയാണ്. ഇങ്ങനെ 40 വിമാനങ്ങളുടെ കാര്യമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം