'ഇനി വീഡിയോ ചെയ്ത് പണം ചോദിച്ച് ഞാന്‍ വരില്ല'; ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍

ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ഫെയ്സ്ബുക്ക് ലെെവിലൂടെയാണ് ഫിറോസ് നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ താങ്ങാൻ കഴിയാത്ത തരത്തിലുള്ളതാണെന്നും ഫിറോസ് വ്യക്തമാക്കി. “സമൂഹത്തിന് നല്ലത് ചെയ്യാൻ വേണ്ടി മാത്രമാണ് ശ്രമിച്ചത്. എന്നാല്‍ നിരന്തരമായി ഒരു വിഭാഗം അപവാദ പ്രചാരണം നടത്തുകയാണ്. ഇനി വീഡിയോ ചെയ്ത് പണം ചോദിച്ച് ഞാന്‍ വരില്ല. ഒരു രോഗിയും അതും പറഞ്ഞ് ഇനി ഇങ്ങോട്ട് വരണ്ട. കണക്കും കാര്യങ്ങളും കൃത്യമായി ചെയ്തിട്ടുണ്ട്. എന്റെ ഭാഗം നൂറു ശതമാനവും ശരിയാണെന്ന് ഉറപ്പുണ്ട്. ഉദ്ഘാടനങ്ങളില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇത്രനാള്‍ ജീവിച്ചത്. എന്റെ മക്കള്‍ക്ക് ഇവിടെ ജീവിക്കണം. എന്റെ മക്കള്‍ ഒരു കള്ളന്റെ മക്കളായി ജീവിക്കേണ്ടി വരരുത്. ഇനി ഞാന്‍ എനിക്ക് വേണ്ടി ജീവിക്കാന്‍ നോക്കട്ടെ.” ഫിറോസ് ഫെയ്സ്ബുക്ക് ലൈവിലെത്തി പറഞ്ഞു

ഫിറോസ് ലെെവിലൂടെ പറഞ്ഞതിങ്ങനെ;

“തിരുവനന്തപുരം ഭാഗത്ത് നിന്ന് പലപ്പോഴും എനിക്കെതിരെ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. രോഗികളല്ല മറിച്ച് മറ്റുള്ളവരാണ് എന്നെ കുഴിയില്‍ ചാടിക്കാന്‍ നോക്കുന്നത്. ഇപ്പോഴിതാ എഴുലക്ഷം രൂപ ഫിറോസ് തിരുവനന്തപുരത്ത് ഒരു രോഗിയുടെ കയ്യില്‍ നിന്നും വാങ്ങിയെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങള്‍ പലതായി കേള്‍ക്കുന്നു. മടുത്തു. ഇനി വയ്യ. വീട്, കാര്‍, വിദേശയാത്ര.. ഒരു മനുഷ്യന്‍ എന്തൊക്കെ കേള്‍ക്കണം. മടുത്തു. ചിലര്‍ പിന്നാലെ നടന്ന് ആക്രമിക്കുകയാണ്. മതം നോക്കി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് എനിക്കെതിരെ പറയുന്നത്.”

കുറേ കല്ലേറ് കിട്ടി. കുടുംബം പോലും എനിക്കെതിരാവുന്നു. ഇനി വിഡിയോ ചെയ്ത് പണം ചോദിച്ച് ഞാന്‍ വരില്ല. ഒരു രോഗിയും അതും പറഞ്ഞ് ഇനി ഇങ്ങോട്ട് വരണ്ട. കണക്കും കാര്യങ്ങളും കൃത്യമായി ചെയ്തിട്ടുണ്ട്. എന്റെ ഭാഗം നൂറുശതമാനവും ശരിയാണെന്ന് ഉറപ്പുണ്ട്. ഉദ്ഘാടനങ്ങളില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇത്രനാള്‍ ജീവിച്ചത്. എന്റെ മക്കള്‍ക്ക് ഇവിടെ ജീവിക്കണം. എന്റെ മക്കള്‍ ഒരു കള്ളന്റെ മക്കളായി ജീവിക്കേണ്ടി വരരുത്. ഇനി ഞാന്‍ എനിക്ക്് വേണ്ടി ജീവിക്കാന്‍ നോക്കട്ടെ.” ഫിറോസ് പറഞ്ഞു. വിഡിയോ കാണാം.

വീഡിയോ

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ