അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ച് ധനവകുപ്പിന്റെ ഉത്തരവ്; വിശദീകരണം തേടി

അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചു. ഇതുസംബന്ധിച്ച് ധനവകുപ്പാണ് ഉത്തരവിറക്കിയിരിക്കുന്നത്. കാരണം എന്താണെന്ന് വ്യക്തമാക്കാതെയാണ് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. സംസ്ഥാന വിഹിതം ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെ നല്‍കേണ്ടെന്നാണ് ഉത്തരവ്. അതേസമയം വിഷയത്തില്‍ അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ ധനവകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്.

ജില്ലകളിലെ എല്ലാ സബ് ട്രഷറി ഓഫീസര്‍മാര്‍ക്കുമാണ് ഉത്തരവ് നൽകിയിരിക്കുന്നത്. എല്ലാ ട്രഷറി ഓഫീസര്‍മാരും നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്. അതേസമയം ഉത്തരവ് സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ അരലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാരുടെ സംസ്ഥാന വിഹിതം മുടങ്ങും. ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്