തൃശൂര്‍ പൂരം നടത്തിപ്പില്‍ അന്തിമതീരുമാനം ഇന്ന്, ദേവസ്വം മന്ത്രിയുമായി ചർച്ച നടക്കും; ആർഭാടം വേണ്ടെന്ന നിലപാടിൽ സർക്കാർ

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം ഇന്ന്. ദേവസ്വം മന്ത്രിയുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഇന്ന് ചര്‍ച്ച നടത്തും. പൂരം നടത്തിപ്പില്‍ തീരുമാനം ഇന്നു തന്നെയുണ്ടാകും എന്ന് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു.

പൂരം ഏകോപനത്തിനാണ് ഹൈക്കോടതിയുടെ അനുമതിയോടെ യോഗം വിളിച്ചതെന്നും വെടിക്കെട്ട് അപകടത്തോടെ അസാധാരണ സാഹചര്യമുണ്ടായെന്നും മന്ത്രി പറഞ്ഞു. ദേവസ്വങ്ങള്‍ പറയുന്ന എല്ലാ കാര്യങ്ങളും കേട്ട് തീരുമാനമെടുക്കണമെന്നും ഒരു മുന്‍വിധിയോടെ യോഗത്തെ സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിന് മുന്നോടിയായി മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍ എന്നിവരുമായി വി. എന്‍. വാസവന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആര്‍ഭാടം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. വെടിക്കെട്ട് അപകടം നടന്ന് നിരവധി പേര്‍ മരിച്ച സാഹചര്യത്തില്‍ ആഘോഷം വേണ്ടെന്ന പൊതുവികാരമുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Latest Stories

തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം: ഏക്കര്‍ കണക്കിന് പ്രദേശം കത്തി നശിച്ചു

'ചൈന, ഇന്ത്യ, തുടങ്ങി മറ്റേതെങ്കിലുമൊക്കെ നരകകുഴികള്‍...': ജന്മാവകാശ പൗരത്വത്തെച്ചൊല്ലി ഇന്ത്യാ വിരുദ്ധ പരാമര്‍ശം വീണ്ടും പ്രചരിപ്പിച്ച് ട്രംപ്

ബേസ് മോഡലിൽ കൈ വയ്ക്കാതെ ടൊയോട്ട, ഈ വേരിയന്റുകൾക്ക് പുതിയ വില കൊടുക്കണം

ഇത്തവണ തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല, പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; കുടമാറ്റത്തിന്റെ പൊലിമ കുറയ്ക്കും, പത്തില്‍ താഴെ കുടകള്‍ മാത്രം മാറ്റും

പൂരം നടത്തിപ്പില്‍ സെന്‍സിബിളായ അഭിപ്രായത്തിന് ഒപ്പം നില്‍ക്കും, ആരുടെയും സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി നില്‍ക്കില്ലെന്ന് സുരേഷ് ഗോപി

യുഎസ് നേവി സെക്രട്ടറി ജോണ്‍ ഫെലാനെയെ രാജിവെപ്പിച്ചു; ഇറാന്‍ യുദ്ധം തുടരുമ്പോള്‍ യുഎസ് പുറത്താക്കുന്ന സൈനിക ഉന്നതരുടെ പട്ടിക നീളുന്നു

പേർഷ്യൻ ഗൾഫിലെ കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ വിച്ഛേദിച്ചേക്കും; ലോകമെമ്പാടുമുള്ള ഇൻറർനെറ്റ് ശൃംഖല നിശ്ചലമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

തമിഴ്‌നാട്ടിലും ബംഗാളിലും ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ്; തമിഴകത്ത് പോളിംഗ് സമയം രാത്രി 8 മണി വരെയാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്

സ്വർണ വില താഴേക്ക്; മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 1640 രൂപ

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം മെയ് രണ്ട് മുതല്‍ ആരംഭിക്കും; ജൂണ്‍ ഒന്നിന് പ്രവേശനോത്സവം