ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം; സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ ഇന്നും പ്രവര്‍ത്തിക്കും

സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് അവധി ദിവസവും ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് ഡയറക്ടര്‍ ഓഫീസും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളും ഇന്നും പ്രവര്‍ത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ജീവനക്കാര്‍ ഫയല്‍ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടക്കുക. പൊതുജനങ്ങള്‍ക്ക് മറ്റ് സേവനങ്ങള്‍ ഇന്ന് ലഭ്യമാകില്ലെന്നും മന്ത്രി അറിയിച്ചു. പെന്‍ഡിംഗ് ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ വേണ്ട് നടപടി എല്ലാ ജീവനക്കാരും സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ഫയല്‍ തീര്‍പ്പാക്കലിനുള്ള തീവ്ര യജ്ഞം. പെന്‍ഡിംഗ് ഫയലുകളില്‍ പരിഹാരം കണ്ടെത്തി തീര്‍പ്പാക്കുന്നതിന് മാസത്തില്‍ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ഓരോ അവധി ദിനം പ്രവര്‍ത്തി ദിവസമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ നല്ല ഇടപെടല്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് നടത്തുന്നുണ്ട്. തുടര്‍ന്നും കൂടുതല്‍ ഊര്‍ജ്ജസ്വലമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്