''റിച്ചാലിസെന്‍ ഇസ്ലാമിലേക്ക്.. അല്‍ഹംദുലില്ലാഹ്..''; ഹിന്ദു-ക്രിസ്ത്യന്‍ മതത്തെ പരിഹസിക്കുമ്പോള്‍ ആഹാ, ഞമ്മന്റെ മതത്തെ തൊടുമ്പോള്‍ ഓഹോ; ഡി.വൈ.എഫ്‌.ഐ നേതാവിന്റെ പോസ്റ്റില്‍ മതപോര്

ലോകകപ്പ് ഫുട്‌ബോളില്‍ മതം തിരുകി കയറ്റുന്നതിനെതിരെ വിമര്‍ശനം ഉന്നയിച്ച മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. ലോകകപ്പ് സെമിയില്‍ എത്തിയ മൊറോക്കോയെ ഇസ്ലാം മതത്തിന്റെ പേരില്‍ കേരളത്തിന്റെ പലഭാഗങ്ങില്‍ നിന്നും പിന്തുണ ഉയര്‍ന്നിരുന്നു. ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ എത്തിയ ഏക മുസ്ലീം രാജ്യമെന്നാണ് ചിലര്‍ മൊറോക്കോയെ വിശേഷിപ്പിച്ചത്. ഇതിനെതിരെയാണ് മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ആകാശ് തില്ലങ്കേരി ഇട്ട പോസ്റ്റിലാണ് ഇപ്പോള്‍ ചേരിതിരിഞ്ഞ് മത തര്‍ക്കം നടക്കുന്നത്. ”റിച്ചാലിസെന്‍ ഇസ്ലാമിലേക്ക്.. അല്‍ഹംദുലില്ലാഹ്..” എന്ന് ട്രോളിയാണ് ആകാശ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ബ്രസീലിന്റെ ഫോര്‍വേഡ് താരമായ റിച്ചാലിസെന്നിന്റെ തലയിലെ മുട്ടി തൊപ്പിയാക്കിയുള്ള ഫോട്ടോയാണ് വിമര്‍ശനത്തിന് കാരണം ആയിരിക്കുന്നത്.

സഖാവ് ഏതാ സംഘി ഏതാ എന്ന് തിരിച്ചറിയത്തില്ലാത്ത അവസ്ഥയാണിപ്പോഴെന്ന് ചിലര്‍ പോസ്റ്റിന്റെ താഴെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഇത് വളരെ മോശമായിപ്പോയി സഖാവിനെ പോലെയുള്ളവരില്‍ നിന്ന് ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിച്ചില്ലന്ന് ഷാനവാസ് എന്നൊരാള്‍ കുറിച്ചു. ”സഖാവ് ആണോ എല്ലാ മതം ഉള്ളവരെയും മതം ഇല്ലാത്തവരെയും ബഹുമാനിക്കാന്‍ പഠിക്കുക അല്ലാതെ മതം ഉള്ളവര്‍ മോശക്കാരും മതം ഇല്ലാത്തവര്‍ അടിപൊളിയും എന്ന് പറഞ്ഞു വോട്ട് ചോദിച്ചാല്‍ രുാ അനുഭാവി ആയ എന്റെ പാര്‍ട്ടി ഒരിക്കലും കേരളത്തില്‍ അധികാരത്തില്‍ വരില്ല പിന്നെ ഒരു സമാധാനം നീയൊന്നുമല്ല പാര്‍ട്ടി എന്ന് പൂര്‍ണ്ണ ബോദ്യം ഉള്ളത് കൊണ്ട് ഇനിയും ആ പാര്‍ട്ടി അനുഭാവി ആയി തുടരും” എന്ന് മെയ്ദു എന്ന വ്യക്തിയും കുറിച്ചിട്ടുണ്ട്.

സഖാവില്‍ നിന്നും കുറച്ചു കൂടി മാന്യമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.. കമ്മ്യൂണിസ്റ്റായി നിരീശ്വരവാദികള്‍ മാത്രമല്ല ദൈവവിശ്വാസികളും ഉണ്ട്… ഗോവിന്ദന്‍ മാഷ് പറഞ്ഞപോലെ വിശ്വാസമില്ലാത്തവരെ പോലെ തന്നെ വിശ്വാസികള്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഇവിടം.. അവര്‍ക്കു വേണ്ടിയും കൂടി ഈ പാര്‍ട്ടി നിലകൊള്ളുമെന്ന് റഷീദ് എന്നൊരാളും കമന്റള് ഇട്ടിട്ടുണ്ട്.

എന്നാല്‍, ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലം ആകാശ് തില്ലങ്കേരി വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. മൊറോക്കോ ജയിച്ചപ്പോള്‍ മുസ്ലീം ജനതയുടെ വിജയമെന്ന് കൊട്ടിഘോഷിച്ച് സോഷ്യല്‍ മീഡിയകളില്‍ കിടന്ന് മെഴുകിയ സുഡാപ്പികളുടെ തീവ്രമത കേന്ദ്രീകരണത്തെ സര്‍ക്കാസമായ് പരിഹസിച്ച് ഇട്ട പോസ്റ്റാണിത്.. ആ ഒരു പോസ്റ്റ് പോലും അതിന്റെ ആസ്വാദന തലത്തില്‍ ഉള്‍കൊള്ളാന്‍ കഴിയാത്ത നിങ്ങളെ പോലുള്ള സ്വയം സഖാവെന്ന് വിശേഷിപ്പിക്കുന്നവരുടെ ആശയാടിത്തറയുടെ വ്യാപ്തി കാണുമ്പോള്‍ സഹതാപം തോനുന്നു..

ഒരു മതമൈരുകളേം പ്രീണിപ്പിച്ചത് കൊണ്ട് ഉത്തമന്‍ ആവാന്‍ തല്‍ക്കാലം ഞാന്‍ ആഗ്രഹിക്കുന്നില്ല..നിങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നത് പോലെ അവിശ്വസിക്കാനും വിമര്‍ശ്ശിക്കാനും അവകാശം നല്‍കുന്ന ഭരണഘടനയുള്ള ജനാധിപത്യ രാജ്യത്തെ പൗരനാണ് ഞാന്‍.. ഹിന്ദു മതത്തേയും കൃസ്ത്യന്‍ മതത്തേയും ഒക്കെ പരിഹസിക്കുമ്പോള്‍ ആഹായും ഞമ്മന്റെ മതത്തെ തൊടുമ്പോള്‍ ഓഹോയും പറയുന്ന നിന്നെപോലുള്ള അല്‍പ്പബുദ്ധിക്കാരുടെ മതേതര ചീട്ട് തല്‍ക്കാലം ആവശ്യമില്ല.. മതത്തിന്റെ അടിമത്ത പ്യൂപ്പയുടെ പുറതോടിനപ്പുറം കാണാത്ത പൊട്ട കിണറ്റിലെ തവളകളായ നിന്നെപ്പോലുള്ള വിവരംകെട്ട സഖാവെന്ന് നടിക്കുന്ന മൊയന്തുകളോട് വൈരുദ്ധ്യാത്മിക ഭൗതിക വാദമൊക്കെ പറഞ്ഞ് ആശയപരമായ് തര്‍ക്കിക്കുന്നതിലും നല്ലത് സ്വയം കുത്തിചാവുന്നതാണ്..പോയിനെഡായെന്നും ആകാശ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി കുറിച്ചു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്