ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയില്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബേംബുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. നന്‍മേനി സ്വദേശി സജീവനെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് വ്യാജ സന്ദേശം ലഭിച്ചത്. മദ്യലഹരിയില്‍ വിളിച്ചതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

ഇന്നലെ രാത്രി 9 മണി കഴിഞ്ഞപ്പോളാണ് കണ്‍ട്രോള്‍ റൂമിലേക്ക് വിളി വന്നത്. ഇതിന് പിന്നാലെ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന ഭക്തജനങ്ങളെ പുറത്താക്കി പരിശോധന നടത്തിയിരുന്നു. ഫോണ്‍ സന്ദേശം വ്യാജമാണന്നെ് കണ്ടെത്തിയതോടെ വിളിച്ച ആളുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നേരത്തെയും പ്രതി സമാനമായ രീതിയില്‍ ഭീഷണി മുഴക്കിയിട്ടുള്ളതായി കണ്ടെത്തി. കളക്ടറേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നല്‍കിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം