അമ്പലപ്പുഴ സംഘമെത്തി; എരുമേലി പേട്ടതുള്ളല്‍ മണിക്കൂറുകള്‍ക്കുള്ളില്‍; സമൂഹപെരിയോറെ പച്ച ഷാള്‍ അണിയിച്ച് സ്വീകരിക്കും; വൈകിട്ട് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍

ശബരിമല മകരവിളിക്കിന് മുന്നോടിയായുള്ള എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ടോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ എരുമേലി കൊച്ചമ്പലത്തില്‍ നിന്നാരംഭിക്കും. വാവര് പള്ളി കവാടത്തില്‍ പേട്ടതുള്ളിയെത്തുന്ന ഈ സംഘത്തിലെ സമൂഹപെരിയോറെ പച്ച ഷാള്‍ അണിയിച്ച് സ്വീകരിക്കും. പേട്ടതുള്ളിയെത്തുന്ന സംഘത്തോടൊപ്പം വാവര് സ്വാമിയുടെ പ്രതിനിധിയും വലിയമ്പലം വരെ ഈ സംഘത്തെ അനുഗമിക്കും.

വൈകിട്ട് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ കൊച്ചമ്പലത്തില്‍ നിന്നാരംഭിക്കും. ആലങ്ങാട്ട് സംഘം വാവര് പള്ളിയുടെ കവാടം വരെ എത്തുമെങ്കിലും പള്ളി വളപ്പില്‍ കയറാറില്ല. ഇരുകൂട്ടരേയും വലിയമ്പലം കവാടത്തില്‍ ദേവസ്വം ബോര്‍ഡും അയ്യപ്പസേവാ സംഘവും ചേര്‍ന്ന് സ്വീകരിക്കും. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Latest Stories

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്