ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

അമിത ജോലിഭാരത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ച കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റിയന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍. അന്ന സെബാസ്റ്റിയന്റെ മാതാവ് അനിത അഗസ്റ്റിന്റെ കത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് കമ്പനി അധികൃതരെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചത്.

അമിതഭാരം തന്റെ മകളുടെ ജീവന്‍ കവര്‍ന്നെന്ന് ആരോപിച്ച് അനിത ഇവൈയുടെ ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്താണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. കത്ത് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് അന്നയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഉറക്കമില്ലായ്മയും സമയക്രമമില്ലാത്ത ഭക്ഷണരീതിയുമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഡോക്ടര്‍ അറിയിച്ചതായും അനിതയുടെ കത്തിലുണ്ട്. എന്നാല്‍ അന്നയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച കമ്പനി അധികൃതരോട് മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്പനി ഉറപ്പ് നല്‍കിയില്ലെന്ന് പിതാവ് സിബി ജോസഫ് അറിയിച്ചു.

കമ്പനിയുടെ ബോര്‍ഡ് അംഗങ്ങള്‍, സീനിയര്‍ മാനേജര്‍, എച്ച്ആര്‍ മാനേജര്‍ എന്നിവരാണ് കമ്പനിയെ പ്രതിനിധീകരിച്ച് അന്നയുടെ വീട്ടിലെത്തി. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കമ്പനി ഉറപ്പുനല്‍കിയതായി സിബി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം