മരട് ഫ്ലാറ്റ് പൊളിക്കൽ; കെട്ടിടത്തിന്‍റെ ബലം പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായുള്ള നടപടികൾ കമ്പനികൾ തുടങ്ങി. കെട്ടിടത്തിന്‍റെ ബലം പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആൽഫ സെറീൻ ഫ്ലാറ്റിലാണ് പണികൾ തുടങ്ങിയത്. വിജയ് സ്റ്റീൽസിലെ ഇരുപത്തിയഞ്ചോളം തൊഴിലാളികലാണ് പണികൾ നടത്തുന്നത്. ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് പരിശോധന.

പരിശോധനക്കായി കെട്ടിടത്തിലെ ചില ജനലുകളും വാതിലുകളും ഭിത്തിയും നീക്കം ചെയ്യുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കെട്ടിട സമുച്ഛയം പൊളിക്കുന്നതിന് എത്ര അളവിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഈ പരിശോധനയില്‍ കണ്ടെത്തും. കഴിഞ്ഞ ദിവസം ഈ പണികൾ തുടങ്ങിയെങ്കിലും നഗരസഭയുടെ നിർദ്ദേശത്തെ തുടർന്ന് താൽക്കാലികമായി നിർത്തി വച്ചിരുന്നു.

പൊളിക്കാൻ തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾക്കു കഴിഞ്ഞ ദിവസം സിലക്‌ഷൻ നോട്ടിസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ കേന്ദ്രമായ എഡിഫസ് എൻജിനീയറിങ്, ചെന്നൈ കേന്ദ്രമായ വിജയ് സ്റ്റീൽ എന്നീ കമ്പനികൾ ‘പ്രീ ഡിമോളിഷൻ’ പണികൾ തുടങ്ങിയത്. ആൽഫ സെറിൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ 2 ടവറുകൾ ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീലും എച്ച്2ഒ ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവ മുംബൈ കേന്ദ്രമായ എഡിഫസ് എൻജിനീയറിങ്ങുമാണു പൊളിക്കുക. കമ്പനികളുമായി കരാർ ഒപ്പു വയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ബാങ്ക് ഗാരന്റി, തേഡ് പാർട്ടി ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കിയാൽ കമ്പനികളുമായി ഔദ്യോഗികമായി കരാറിൽ ഒപ്പുവയ്ക്കും. പൊളിക്കലിനു 2 കമ്പനികൾക്കു കരാർ നൽകാൻ സാങ്കേതിക വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ചേർന്ന മരട് നഗരസഭാ കൗൺസിൽ ഇതിനു അംഗീകാരം നൽകിയില്ല. സർക്കാരിനു സ്വന്തം നിലയിൽ നടപടികളുമായി മുന്നോട്ടു പോകാമെന്നാണു നഗരസഭയുടെ നിലപാട്.

ഫ്ലാറ്റ് പൊളിക്കൽ നടപടികളിലെ പുരോഗതി ഈ മാസം 25നാണ് കോടതിയെ അറിയിക്കേണ്ടത്. അതിനു മുൻപു കമ്പനികളുമായി ഔദ്യോഗികമായി കരാർ ഒപ്പു വയ്ക്കുമെന്നാണു സൂചന. ഫ്ലാറ്റുകളിലെ ഉള്ളിലുള്ള ചുമരുകൾ നീക്കം ചെയ്യുന്നതാണ് ‘പ്രീ ഡിമോളിഷൻ’ ജോലികളിൽ പ്രധാനപ്പെട്ടത്.  എല്ലാ നിലകളിലെയും ഉൾചുമരുകൾ നീക്കം ചെയ്യും. സ്ഫോടനം നടത്തേണ്ട നിലകളിലെ പുറത്തെ ചുമരുകളും നീക്കും. ഫ്ലാറ്റുകൾ പൊളിക്കുന്നതു സംബന്ധിച്ച സമഗ്ര റിപ്പോർട്ട് കമ്പനികൾ വൈകാതെ സർക്കാരിനു സമർപ്പിക്കും.

Latest Stories

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു