സി.പി.ഐ മാര്‍ച്ചിനിടെ എം.എല്‍.എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

സി.പി.ഐ മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജിനു നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. പ്രധാന ഘടക കക്ഷിയുടെ എം. എല്‍.എയ്ക്കും ജില്ലാ സെക്രട്ടറിക്കും നേരെ പൊലീസ് അക്രമം ഉണ്ടായ പശ്ചാത്തലത്തില്‍ നടപടിയെടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. കാനം രാജേന്ദ്രന്റെ മൗനം ഇതിനോടകം തന്നെ വിമര്‍ശന വിധേയമായ സാഹചര്യത്തില്‍ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പ് വരുത്തേണ്ട ബാധ്യത സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റേത് കൂടിയായിട്ടുണ്ട്.

സര്‍ക്കാരിന്റെ ഭാഗമായ എം.എല്‍.എയ്ക്ക് അടക്കം പൊലീസ് നടപടി നേരിടേണ്ടി വന്നിട്ടും സി.പി.ഐ സംസ്ഥാന നേതൃത്വം പ്രതികരണങ്ങളില്‍ മിതത്വം പാലിക്കുന്നതില്‍ ജില്ലാ നേതാക്കള്‍ക്കും, പ്രദേശിക നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. വിമര്‍ശനങ്ങള്‍ കടുത്തു വരുന്ന പശ്ചാത്തലത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുള്ളവരെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സമ്മര്‍ദ്ദം സര്‍ക്കാരിനുമുണ്ട്. സി.പി.ഐ നേതൃത്വം നടപടിയാവശ്യം മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വെച്ചിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറിയായ കാനത്തിന്റെ മൗനം ഇതിനോടകം തന്നെ വിമര്‍ശന വിധേയമായ പശ്ചാത്തലത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുപ്പിക്കാനുള്ള സമ്മര്‍ദ്ദം കാനത്തിനുമുണ്ട്.

ഇന്നലെ മുഖ്യമന്ത്രിയും കോടിയേരിയുമായി നടത്തിയ കൂടിക്കാഴ്ചയിലും കാനം ഇതേ നിലപാട് മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ജനപ്രതിനിധിയാണെന്ന് മനസിലാക്കിയിട്ടും ലാത്തിച്ചാര്‍ജ് നടത്തിയ വിഷയം ചൂണ്ടിക്കാട്ടി നടപടിയെടുക്കാനാണ് സാധ്യത. കെ.ഇ ഇസ്മയില്‍ അടക്കമുള്ളവര്‍ പൊലീസിനെതിരെ രംഗത്ത് വന്നതും കാനത്തിന് തിരിച്ചടിയായിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് വേഗത്തില്‍ വേണമെന്ന ആവശ്യവും ഒരു വിഭാഗം സി.പി.ഐ നേതാക്കള്‍ക്കുമുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം