എറണാകുളം-ബംഗളുരു വന്ദേഭാരത് ഹൗസ്ഫുള്‍; ഒരാഴ്ചത്തേക്ക് ടിക്കറ്റ് കിട്ടാനില്ല

എറണാകുളം-ബംഗളുരു വന്ദേഭാരത് എക്സ്പ്രസിലെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിറ്റു പോയി. ചൊവ്വാഴ്ച മുതലാണ് റഗുലര്‍ സര്‍വീസ് ആരംഭിക്കുക. എക്‌സിക്യുട്ടീവ് ചെയര്‍ ടിക്കറ്റുകള്‍ കിട്ടാനില്ല. കേരളത്തിന് മൂന്നാം വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായാണ് ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്തത്.

ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്റ്റോപ്പുകള്‍. 9 മണിക്കൂര്‍ കൊണ്ട് 608 കിലോമീറ്റര്‍ പിന്നിടും.

കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.

നിരക്കുകള്‍ ഇങ്ങനെ:

എറണാകുളം ഭാഗത്തേക്ക്, ബ്രാക്കറ്റില്‍ എക്സിക്യുട്ടീവ് ചെയര്‍കാര്‍ നിരക്ക്:
സേലം- 566 രൂപ (1182), ഈറോഡ്-665 (1383), തിരുപ്പൂര്‍-736 (1534), കോയമ്പത്തൂര്‍ -806 (1681), പാലക്കാട്-876 (1827), തൃശൂര്‍-1009 (2110).

ബെംഗളുരു ഭാഗത്തേക്ക്:
തൃശൂര്‍ 293 (616), പാലക്കാട് -384 (809), കോയമ്പത്തൂര്‍-472 (991), തിരുപ്പൂര്‍ -550 (1152), ഈറോഡ് -617 (1296), സേലം-706 (1470), കെആര്‍ പുരം -1079 (2257).

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്