എറണാകുളം മണ്ഡലത്തില്‍ 4403 ഇരട്ടവോട്ടുകള്‍; യു.ഡി.എഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി

എറണാകുളം മണ്ഡലത്തില്‍ 4403 ഇരട്ടവോട്ടുകള്‍ കണ്ടെത്തിയെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. ഇരട്ടവോട്ടുകള്‍ ഉള്ളവരുടെ ബൂത്ത് നമ്പര്‍, സീരിയല്‍ നമ്പര്‍, വിലാസം എന്നിവയടക്കം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ട വോട്ട് രേഖപ്പെടുത്തുന്നവര്‍ക്കെതിരേ നിയമനടപടികളുമായി യു.ഡി.എഫ് മുന്നോട്ടുപോവുമെന്നും ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യമാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

യു.ഡി.എഫിന് വോട്ട് ലഭിക്കാതിരിക്കാന്‍ ഇടതുപക്ഷം വ്യാജ പ്രചരണങ്ങളുമായി മുന്നോട്ടുവന്നെന്നും എം.എല്‍.എ ആരോപിച്ചു. തേവര പണ്ഡിറ്റ് കറുപ്പന്‍ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നോട്ടയ്ക്ക് വോട്ടു ചെയ്യണമെന്ന് എല്‍ഡിഎഫ് വ്യാപകപ്രചാരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയിലെ കൊതുകള്‍ പെരുകിയെന്ന ഇടതുപക്ഷ പ്രചാരണത്തെയും എം.എല്‍.എ പരിഹസിച്ചു. ഇടതുപക്ഷം ഭരിച്ചപ്പോള്‍ കൊതുകുകളുണ്ടായിരുന്നില്ലെയെന്ന് അദ്ദേഹം ചോദിച്ചു.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ