വൈദ്യുതി ബില്ല് അടച്ചില്ല; എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി

എറണാകുളം കളക്ടറേറ്റിലെ ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് ഫ്യൂസൂരി കെഎസ്ഇബി. ബില്ലില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് കെഎസ്ഇബി നടപടി. ഇതേ തുടര്‍ന്ന് എറണാകുളം കളക്ടറേറ്റിലെ 30 ഓഫീസുകളില്‍ വൈദ്യുതി ബന്ധമില്ല. വൈദ്യുതി ബന്ധം നഷ്ടമായതോടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ നിലയിലാണ്.

നിലവില്‍ അഞ്ച് മാസത്തെ കുടിശ്ശികയാണ് കെഎസ്ഇബി ബില്ലിലുള്ളത്. കളക്ടറേറ്റിലെ എല്ലാ ഓഫീസുകളില്‍ നിന്നുമായി 42 ലക്ഷം രൂപയാണ് കെഎസ്ഇബിയ്ക്ക് ലഭിക്കാനുള്ളത്. നേരത്തെ വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു.

എറണാകുളം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ലേബര്‍ ഓഫീസ്, ജില്ല ഓഡിറ്റ് ഓഫീസ്, മൈനിംഗ് ആന്റ് ജിയോളജി, എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളില്‍ വൈദ്യുതിയില്ല.

Latest Stories

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ