ഒടുവിൽ അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ; സംസ്ഥാനത്ത് ആകെ പോളിങ് 78.27%

നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ടു. സംസ്ഥാനത്ത് 78.27 ശതമാനമാണ് ആകെ പോളിങ്. 1982-ന് ശേഷമുള്ള ഏറ്റവും മികച്ച പോളിങ്ങാണ് ഇത്തവണത്തേത് എന്നാണ് റിപ്പോർട്ട്. കുന്ദമംഗലത്താണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്- 84.83 ശതമാനം. റാന്നിയിലാണ് ഏറ്റവും കുറവ് പോളിങ് -68.99 ശതമാനം.

ചിറ്റൂർ- 84.63 ശതമാനം, കുന്നത്തുനാട്- 84.09 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ രണ്ടും മൂന്നും മണ്ഡലങ്ങൾ. 1987-ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 80.54 ശതമാനമായിരുന്നു പോളിങ്.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ പോളിങ് ശതമാനം പുറത്തു വിട്ടിരുന്നില്ല. കണക്കുകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചിരുന്നു.

Latest Stories

ശബരിമല സ്വർണ കൊള്ളക്കേസ്; ദേവസ്വം ബോർഡ് മുൻ അംഗം കെ. പി. ശങ്കരദാസിന് ജാമ്യം

വെന്തുരുകി കേരളം, ചൂട് തുടരും; പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ല; യുദ്ധത്തിനെതിരായ പോരാട്ടം ഇനിയും തുടരും; മറുപടിയുമായി മാര്‍പാപ്പ

മഥുര ബോട്ട് അപകടം; മുങ്ങി മരിച്ചവരുടെ എണ്ണം 15 ആയി

കേരളത്തിലെ കോളേജിൽ ജാതി അധിക്ഷേപം നടക്കുന്നത് അപമാനകരം; നിതിൻ രണ്ടാമത്തെ രോഹിത് വെമുല: രമേശ് ചെന്നിത്തല

എഐഎഡിഎംകെയും ബിജെപിയും തമിഴ്നാടിനെ പിന്നോക്കാവസ്ഥയിലേക്ക് മാറ്റും; ഉദയനിധി സ്റ്റാലിൻ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ; വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

നേമത്ത് അയ്യായിരം വോട്ടിന് ഞാൻ വിജയിക്കും; തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് കണക്ക് പുറത്ത് വിടാത്തതിൽ ദുരൂഹത : വി. ശിവൻകുട്ടി

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.എസ് നുസൂർ സിപിഎമ്മിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് എം. വി. ഗോവിന്ദൻ

സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്കറിയാം..