കുടുംബക്ഷേമം കൂടി നോക്കുന്ന മന്ത്രിക്ക് അഭിനന്ദനം, പ്ലീഡര്‍ നിയമനത്തില്‍ ആരോഗ്യമന്ത്രിക്ക് എതിരെ എല്‍ദോസ് കുന്നപ്പള്ളി; മന്ത്രിയുടെ കുടുംബത്തെ അപമാനിച്ചെന്ന് ഷംസീര്‍

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ ട്രോളി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ. ആരോഗ്യ മന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എ രംഗത്തെത്തി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഹൈക്കോടതി പ്ലീഡര്‍മാരുടെ പട്ടികയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സഹോദരി വിദ്യാ കുര്യാക്കോസും ഉള്‍പ്പെട്ടിരുന്നു. വീണാ ജോര്‍ജിന്റെ അനിയത്തിയെ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചി തിലൂടെ ആരോഗ്യത്തെക്കാളുപരി കുടുംബക്ഷേമം നോക്കുന്ന മന്ത്രിയാണ് വീണ എന്നായിരുന്നു എല്‍ദോസ് കുന്നപ്പള്ളിയുടെ കമന്റ്.

ഭരണപക്ഷ നിരയില്‍ നിന്ന് ബഹളം വെയ്ക്കുകയും, എ എന്‍ ഷംസീര്‍ ക്രമപ്രശ്‌നം ഉന്നയിക്കുകയായിരുന്നു. ആരോഗ്യമന്ത്രിയുടെ കുടുംബത്തെ അവഹേളിക്കുന്നുവെന്നായിരുന്നു ഷംസീറിന്റെ അവകാശവാദം. എന്നാല്‍ താന്‍ ആരെയും അവഹേളിച്ചില്ലെന്നും, ആരോഗ്യ രംഗത്തോടൊപ്പം കുടുംബക്ഷേമത്തിലും ശ്രദ്ധ പാലിക്കുന്ന മന്ത്രിയുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നു എന്നുമാണ് എല്‍ദോസിന്റെ മറുപടി. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ പരാമര്‍ശം.

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബമെന്നും ഈ ഇമ്പം എല്ലാവര്‍ക്കും ഉണ്ടെന്നുമായിരുന്നു എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞത്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം