കോഴിക്കോട് വന്‍ലഹരിവേട്ട; എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പ്, ഹാഷീഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു

കോഴിക്കോട് നരിക്കുനിയില്‍ വമ്പന്‍ ലഹരി വേട്ട. എംഡിഎംഎ, എല്‍ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയില്‍ എന്നിവയുമായി ചേളന്നൂര്‍ സ്വദേശിയായ യുവാവിനെ റൂറല്‍ എസ് പിയുടെ പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തു .കണ്ണങ്കര കിഴക്കേ നേരത്ത് കിരണ്‍(24) ആണ് പിടിയിലായത്.

് 1160 മില്ലി ഗ്രാം എംഡിഎം, 120എല്‍ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. റൂറല്‍ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ നരിക്കുനിയില്‍ വച്ചാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

ഒരു കാറും പൊലീസ് പിടിച്ചെടുത്തു മറ്റൊരു കാറിലെത്തിയ യുവാവ് കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് ലഹരി ഉപയോഗവും വില്‍പനയും വ്യാപകമായതിനെ തുടര്‍ന്ന് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. കൊടുവള്ളി സ്റ്റേഷനിലെയും നര്‍കോട്ടിക് സെല്ലിലെയും പൊലീസ് ഉദ്യോസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ