ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു; സംസ്ഥാനത്ത് മയക്കുമരുന്ന് വേട്ടയ്‌ക്കൊരുങ്ങി പൊലീസ്

ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുകുന്നുവെന്ന ആണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മയക്കുമരുന്ന് വേട്ടയ്‌ക്കൊരുങ്ങി പൊലീസ്. ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന് കരുതപ്പെടുന്ന മറൈന്‍ ഡ്രൈവിലും മാനവീയം വീഥിയിലും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.

അതേസമയം ഡാര്‍ക്ക് നെറ്റ് ഉൾപ്പടെയുള്ള സൈബര്‍ ഇടത്തെ ലഹരി മൊത്തക്കച്ചവടം പിടിക്കാന്‍ പൊലീസ് സജ്ജമാവും. ഇതോടനുബന്ധിച്ച് സൈബര്‍ ഡോമും പൊലീസ് ഇന്റലിജന്‍സും നിരീക്ഷണം ശക്തമാക്കും. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല നൽകിയിരിക്കുന്നത്.

ഉത്തരേന്ത്യയില്‍ നിന്ന് മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകുന്നുവെന്നും ഇത് തടയാൻ റെയില്‍വെ സ്‌റ്റേഷനുകളില്‍ ഡോഗ് സ്‌ക്വാഡ് പരിശോധനയുൾപ്പെടെ നടത്തുമെന്നുമാണ് വിവരം. ഇതിനായി റെയില്‍വെ പൊലീസുമായി ചേര്‍ന്ന് പരിശോധന നടത്തും. ഇത് കൂടാതെ ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകുന്നതായുമാണ് കണ്ടെത്തൽ. ഡിജെ പാര്‍ട്ടികളിൽ സൂഷ്മ നിരീക്ഷണത്തിന് നിര്‍ദേശം നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്തെ കടകൾ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ എന്നിവിടങ്ങളിൽ പരിശോധന ഊര്‍ജിതമാക്കും. മയക്കുമരുന്ന് കേസിലെ ശിക്ഷാ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും ജില്ലാ പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ കോടതി നടപടികള്‍ വിലയിരുത്തണമെന്നുമുള്ള ആവശ്യങ്ങളും ചർച്ചയിലുണ്ട്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ