പൗരന്മാരെ ജാതിയുടെയും മതപരവുമായ ദുരിതങ്ങളിലേക്ക് തള്ളിവിടും; ദേശീയതയെ ദുര്‍ബലപ്പെടുത്തും; ജാതി സെന്‍സസ് നടപ്പാക്കരുത്; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി എന്‍എസ്എസ്

ജാതി സെന്‍സസ് നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ലോക്‌സഭ സ്പീക്കര്‍ എന്നിവര്‍ക്ക് എന്‍എസ്എസ് നിവേദനം നല്‍കി.

ജാതി സെന്‍സസ് രാജ്യത്തെ വര്‍ഗീയവും മതപരവുമായ രീതിയില്‍ വിഭജിക്കുന്നതിലേക്ക് നയിക്കും. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സമൂഹം വിഭജിക്കപ്പെടും. ഇത് രാജ്യത്തിന്റെ അഖണ്ഡതയെയും സാഹോദര്യത്തെയും അപകടത്തിലാക്കുമെന്ന് എന്‍എസ്എസ് നിവേദനത്തില്‍ പറയുന്നു.

ജാതി സെന്‍സസ് വഴി സംസ്ഥാനം ജാതിയും മതപരവുമായ സ്വത്വം അടിച്ചേല്‍പ്പിക്കുന്നത് പൗരന്മാരെ ജാതിയുടെയും മതപരവുമായ ദുരിതങ്ങളിലേക്ക് തള്ളിവിടുകയും ദേശീയതയുടെ ആഴത്തിലുള്ള പദവിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.

ജാതി സെന്‍സസില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും രാജ്യത്തിന്റെ സംഖ്യാബലം ശേഖരിക്കുന്നതിനായി സെന്‍സസ് പരിമിതപ്പെടുത്തണമെന്നും എന്‍.എസ്.എസ് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറണമെന്നും ജാതി സെന്‍സസ് നടപ്പിലാക്കിയാല്‍ സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് വഴിതെളിക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പറഞ്ഞു.

സംവരണത്തിന്റെ പേരില്‍ നല്‍കുന്ന ഇളവുകള്‍ വിദ്യാഭ്യാസ രംഗത്തും തൊഴില്‍രംഗത്തും യോഗ്യതയില്‍ വെള്ളം ചേര്‍ക്കും. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഉറപ്പാക്കണം. വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങുകയും അവരുടെ സംഘടിത ശക്തിക്ക് മുന്‍പില്‍ അടിയറപറയുകയും ചെയ്യുന്നതരത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിനുള്ള മുറവിളിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കെന്നപോലെ മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ട്. അത് കൃത്യമായും എന്‍എസ്എസ് നിര്‍വഹിച്ചുപോന്നിട്ടുണ്ട്. സമുദായ നീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകള്‍ എന്‍എസ്എസിന് എന്നുമുണ്ടാവും. സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുകയും, നല്ല കാര്യങ്ങളോട് സഹകരിക്കുകയും എന്‍എസ്എസിന്റെ പൊതുനയമാണ്. ഇനിയും അതേനയം തുടരും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നായര്‍ സര്‍വീസ് സൊസൈറ്റിയോടു നല്ല സമീപനം പാലിക്കുന്നുവെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരനിലപാട് ആയിരിക്കും സ്വീകരിക്കുകയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Latest Stories

തത്സുകിയുടെ ഒരൊറ്റ പ്രവചനം; ജപ്പാന് നഷ്ടമായത് 30,000 കോടി, സുനാമി പ്രവചനത്തിൽ തകർന്ന് ടൂറിസം മേഖല

'മെഡിക്കൽ കോളേജ് കെട്ടിടം ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ? ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ'; വി എൻ വാസവൻ

ബുംറയ്ക്കൊപ്പം ഇന്ത്യൻ ഡഗൗട്ടിൽ ഒരു അപരിചിത!!, ആ സുന്ദരി ആരെന്ന് തലപുകച്ച് ആരാധകർ, ഇതാ ഉത്തരം

ട്വന്റി 20 ഇന്നാണ് ഇറങ്ങിയതെങ്കിൽ 150 കോടി കലക്ഷൻ നേടുമായിരുന്നു. അന്ന് സംഭവിച്ചത് പറഞ്ഞ് ദിലീപ്, വലിയ ചിത്രം എടുക്കുമ്പോഴുളള ബുദ്ധിമുട്ടിനെ കുറിച്ച് താരം

ശരിക്കുമുള്ള ക്രിക്കറ്റ് നീ കളിക്കാൻ പോകുന്നതേയുള്ളു മോനേ...: 14 കാരൻ താരത്തിന് മുന്നറിയിപ്പുമായി ശിഖർ ധവാൻ

വി എസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു; മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കി

'കൊവിഡ് രോഗികളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങളെ മരണത്തിന്റെ വ്യാപാരികളാക്കിയവരാണ് സിപിഐഎമ്മും ദേശാഭിമാനിയും, അനാസ്ഥ തുറന്ന് കാണിക്കും'; തുറന്നടിച്ച് വി ഡി സതീശൻ

വീണയെ വീഴ്ത്താന്‍ തത്രപ്പെടുന്ന മാധ്യമങ്ങള്‍

പൂക്കി റോളല്ല, ഇനി അൽപം സീരിയസ്, തോക്കും പിടിച്ച് പുതിയ ലുക്കിൽ നസ്ലൻ, എത്തുന്നത് ഈ സൂപ്പർതാര ചിത്രത്തിൽ

IND VS ENG: ''അവസരത്തിനായി കാത്തിരിക്കുന്ന ഒരു കുതിര''; ഗില്ലിനോ പന്തിനോ അല്ല, തന്റെ ആറ് വിക്കറ്റ് നേട്ടത്തിന് മറ്റൊരു താരത്തിന് ക്രെഡിറ്റ് സമ്മാനിച്ച് സിറാജ്