'ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്, സിപിഐ – സിപിഐഎം ബന്ധം സഹോദര തുല്യം'; എസ് അജയകുമാറിനെ തള്ളി നേതൃത്വം

സിപിഐയേയും, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തേയും രൂക്ഷമായി വിമർശിച്ച സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് അജയകുമാറിനെ തള്ളി നേതൃത്വം. എസ് അജയകുമാർ തിരുത്തണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു പറഞ്ഞു. ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുതെന്നും ഇ എൻ സുരേഷ്ബാബു പ്രതികരിച്ചു.

കഴിഞ്ഞ ദിവസം സിപിഐഎം പരിപാടിയിലായിരുന്നു എസ് അജയകുമാറിന്റെ രൂക്ഷവിമർശനവും പരിഹാസവും. ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നുവെന്നായിരുന്നു എസ് അജയകുമാറിന്റെ പരാമർശം. സിപിഐയെയും അദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐയ്ക്കെന്നും തോറ്റാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സിപിഐഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നാണ് സിപിഐ സമീപനമെന്നും അജയകുമാർ കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ സിപിഐ – സിപിഐഎം ബന്ധം സഹോദര തുല്യമാണെന്ന് ഇ എൻ സുരേഷ്ബാബു പറഞ്ഞു. അതിനെ എതിർക്കുന്ന പ്രസ്താവനകൾ സി പി എം തള്ളി കളയും. സിപിഐയും സിപിഐഎമ്മും വളരെ ഊഷ്മളമായ ബന്ധമാണുള്ളതെന്ന് അദേഹം പറഞ്ഞു. പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാകും. അതു പോലും അംഗീകരിക്കില്ലെന്ന് ഇ എൻ സുരേഷ്ബാബു കൂട്ടിച്ചേർത്തു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്