നിരാശയില്ല, ജെബി മേത്തറെ പിന്തുണയ്ക്കുമെന്ന് എം. ലിജു

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥത്വം ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം. ലിജു. ഹൈക്കമാന്റ് തീരുമാനം സ്വാഗതം ചെയ്യുന്നു. സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്ന് വരുന്നത് സ്വാഭാവികമാണ്. അര്‍ഹതയുള്ള നിരവധി നേതാക്കന്മാരുണ്ട്. ജെബി മേത്തര്‍ യോഗ്യത ഉള്ള സ്ഥാനാര്‍ത്ഥിയാണെന്നും പിന്തുണയ്ക്കുമെന്നും ലിജു പറഞ്ഞു.

ഒരു സ്ഥാനം കിട്ടിയില്ല എന്ന് കരുതി നിരാശനാകുന്ന ആളല്ല താന്‍. പാര്‍ട്ടിക്ക് നിരവധി മാനദണ്ഡങ്ങള്‍ ഉണ്ടാകും. മറ്റ് കാരണങ്ങള്‍ കൊണ്ടാണ് ഒഴിവാക്കപ്പെട്ടത് എന്ന് കരുതുന്നില്ല. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ക്ക് സീറ്റ് നല്‍കരുത് എന്നാവശ്യപ്പെട്ട് കത്ത് അയച്ചവരോട് വിരോധമില്ല. വിജയ പരാജയങ്ങളെ വ്യക്തിപരമായി കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ഒപ്പം നില്‍ക്കും. അദ്ദേഹത്തിന്റെ ഉള്‍പ്പടെ പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ലിജു പറഞ്ഞു.

കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയ അഡ്വ. ജെബി മേത്തറെയാണ് പ്രഖ്യാപിച്ചത്. മുസ്ലിം യുവ വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് ജെബി മേത്തറിനെ തിരഞ്ഞെടുത്തത്. ജയസാധ്യതയുള്ള സീറ്റില്‍ ജെബി മേത്തര്‍ മത്സരിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ഒരു വനിത എത്തുന്നത്.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ