DNA സംഘം തൃശൂരില്‍, ലഭിച്ചത് 7 പൂര്‍ണ മൃതദേഹങ്ങളെന്ന് കളക്ടര്‍; ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കെഡാവര്‍ നായകള്‍ പരിശോധന തുടരുന്നു

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണപ്പെട്ട ഏഴു പേരുടെ പൂര്‍ണ മൃതദേഹങ്ങള്‍ ലഭിച്ചതായി ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍. ഇതില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പഴയന്നൂര്‍, വെണ്ണൂര്‍, പാറക്കുണ്ടില്‍ വീട്ടില്‍ സുദര്‍ശനന്‍ (54), പാലക്കാട് കല്ലൂര്‍, കുമരനെല്ലൂര്‍ മടിപ്പുറത്തു വീട്ടില്‍ കോര്‍മന്‍ മകന്‍ വാസുദേവന്‍ (54), കുണ്ടന്നൂര്‍ പുതുക്കാട്ടില്‍ വീട്ടില്‍ വിജയന്‍ മകന്‍ സുവിന്‍ (39) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദര്‍ശന്റെയും വാസുദേവന്റെയും സുവിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ബാക്കി ആറ് പേരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാന്‍ പറ്റാത്ത മൃതദേഹങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തും.മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ പരിക്കേറ്റ അഞ്ചുപേരുടെ നില അതീവഗുരുതരമായി തുടരുന്നു. ഇതുവരെ 13 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. രണ്ടുപേര്‍ വെന്റിലേറ്ററിലാണ്. പത്തുപേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ലഭിച്ച മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ തുടരുന്നുണ്ട്.

മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കെഡാവര്‍ നായ്ക്കളെ എത്തിച്ച് തിരച്ചില്‍ ആരംഭിച്ചു.ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന മുഴുവന്‍ സംഘത്തെയും എത്തിച്ചിട്ടുണ്ടെന്നും പരിശോധനയും അന്വേഷണവും നല്ല രീതിയില്‍ തന്നെ തുടരുമെന്നും കെ. രാജന്‍ പറഞ്ഞു. കെഡാവര്‍ നായകളുടെ പരിശോധനയില്‍ പൊട്ടാതെ കിടക്കുന്ന വെടിക്കോപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ കണ്ടെത്തി ഫയര്‍ഫോഴ്‌സ് നിര്‍വീര്യമാക്കുന്ന നടപടികളിലേക്ക് കടന്നിട്ടുണ്ട്. സമീപത്തെ പാടത്തുനിന്ന് രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ മൃതദേഹങ്ങളും ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ ഇതേ കെഡാവര്‍ നായകളെ ഉപയോഗിച്ചിരുന്നു.

നിലവിൽ അഞ്ച് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായെന്ന് മന്ത്രി രാജൻ പറഞ്ഞു. ‘മൂന്ന് മൃതദേഹങ്ങൾ വിട്ടുനൽകി. 11 ശരീര ഭാഗങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തു. ഇനി 15 ശരീര ഭാഗങ്ങൾ കൂടി പോസ്റ്റ്മോർട്ടം ചെയ്യാനുണ്ട്. ഏറ്റവും വേഗത്തിൽ തന്നെ പൂർത്തീകരിക്കാൻ ഡിഎൻഎ ടെസ്റ്റിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ഉന്നതതല സംഘവും സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് നടപടിക്രമങ്ങളിലേക്ക് നടക്കും. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് പുറമെ കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘം തൃശ്ശൂരിൽ എത്തിയിട്ടുണ്ട്. തുടർ ചികിത്സയ്ക്ക് ഒരു പ്രയാസവുമുണ്ടാകില്ല.

30-40 ഓളം ആളുകള്‍ ദുരന്തത്തില്‍ പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. സ്‌ഫോടനം നടന്നിടത്ത് ജോലി ചെയ്തിരുന്നവര്‍ക്കായി 40 ഊണുകളായിരുന്നു പറഞ്ഞിരുന്നത്. അതിനാല്‍ അത്രയും തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. അതനുസരിച്ചും അന്വേഷിച്ചെത്തുന്നവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചും പരിശോധന തുടരുകയാണ്.

അപകട സ്ഥലത്ത് 32 പേര്‍ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. കൂടുതല്‍ പേര്‍ ഉണ്ടാകാനുളള സാധ്യതയും തള്ളിക്കളയുന്നില്ല. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുന്നുണ്ട്. കമ്മിഷണര്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്ത് പരിശോധനകള്‍ നടത്തിയിരുന്നു. എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. അപകട കാരണത്തെ കുറിച്ച് വൈകിട്ടോടെ വ്യക്തത വരുമെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ