മുഖ്യമന്ത്രി തീരുമാനത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായുള്ള ചർച്ച പൂർത്തിയായി. മുക്കാൽ മണിക്കൂർ നീണ്ട ചർച്ചയാണ് ഉണ്ടായത്. ഡൽഹിയിൽ എഐസിസി സെക്രട്ടറി മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടന്ന ചർച്ചക്ക് പിന്നാലെ രാഹുൽ ഗാന്ധി മടങ്ങി. രാഹുൽ ഗാന്ധിയെ യാത്രയാക്കിയ ശേഷം മല്ലികാർജുൻ ഖാർഗെ വീട്ടിലേക്ക് കയറിപ്പോയി. എന്താണ് ചർച്ച വിഷയം എന്നത് സംബന്ധിച്ച് യാതൊരുവിധ അറിവും പുറത്തെത്തിയിട്ടില്ല.