'പാർട്ടിക്കായി ചോരയും നീരും കൊടുത്തിട്ടും കോൺഗ്രസ് എന്നെ തള്ളി കളഞ്ഞു, മടങ്ങിപ്പോവാതിരുന്നത് പദവി പ്രഹസനമായി കാണാൻ കഴിയാതിരുന്നതിനാൽ'; എം കെ വർഗീസ്

പാർട്ടിക്കായി ചോരയും നീരും കൊടുത്തിട്ടും കോൺഗ്രസ് തന്നെ തള്ളി കളഞ്ഞുവെന്ന് മേയർ എം കെ വർഗീസ്. കോൺഗ്രസിലേക്ക് മടങ്ങിപ്പോവാതിരുന്നത് പദവി പ്രഹസനമായി കാണാൻ കഴിയാതിരുന്നതിനാലാണെന്ന് പറഞ്ഞ എം കെ വർഗീസ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും നൽകി.

ന്യൂസ് മലയാളത്തിൻ്റെ ‘പവർ പഞ്ചായത്ത്’ എന്ന പരിപാടിയിലാണ് എംകെ വർഗീസ് നിലപാട് വ്യക്തമാക്കിയത്. പാർട്ടിക്കായി ചോരയും നീരും കൊടുത്തിട്ടും കോൺഗ്രസ് എന്നെ തള്ളി കളഞ്ഞു. പദവി പ്രഹസനമായി കാണാൻ കഴിയാതിരുന്നതിനാലാണ് കോൺഗ്രസിലേക്ക് മടങ്ങിപ്പോവാതിരുന്നത്. അഞ്ചുവർഷക്കാലം എൽഡിഎഫിനൊപ്പം ഉണ്ടാകും എന്ന് സിപിഐഎമ്മുമായി എഗ്രിമെൻ്റ് നടത്തിയിരുന്നു, അതിനുശേഷം സ്വന്തം താല്പര്യമനുസരിച്ച് പ്രവർത്തിക്കാം എന്നുള്ളതാണ് കണ്ടീഷൻ എന്നും വർഗീസ് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വിഎസ് സുനിൽ കുമാറോ കെ മുരളീധരനോ തന്നെ ഒരിക്കൽ പോലും കാണാനെത്തിയില്ലെന്നും എം കെ വർഗീസ് പറഞ്ഞു. സുരേഷ് ഗോപി വന്ന് സംസാരിച്ചപ്പോൾ ചായ നൽകി സത്കരിച്ചത് തൻ്റെ മാന്യതയാണ്. സുരേഷ് ഗോപി നല്ല മനുഷ്യനാണെങ്കിലും രാഷ്ട്രീയം അറിയില്ല, അദ്ദേഹത്തെ കുറിച്ച് അഭിപ്രായം പറഞ്ഞത് കൊണ്ട് ബിജെപിയിൽ ചേരണമെന്നില്ല എന്നും തന്നെ ബിജെപിയുടെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കരുതെന്നും എംകെ വർഗീസ് പറഞ്ഞു.

Latest Stories

ഇന്ത്യൻ പ്രീമിയർ ലീഗല്ല, പിഎസ്എൽ ആണ് ഏറ്റവും മികച്ച ലീഗ്: ആദം സാംപ

സിഎസ്കെ രക്ഷപ്പെടണമെങ്കിൽ സഞ്ജു സാംസൺ തന്നെ വിചാരിക്കണം, അവൻ ഫോമിലായാൽ മാത്രമേ നമുക്ക് കപ്പ് നേടാനാകൂ: എസ് ബദ്രീനാഥ്

ഇവന് ഒരു മാറ്റവുമില്ലല്ലോ; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി ലക്‌നൗ നായകൻ

കരഞ്ഞു കൊണ്ടാണ് അതിജീവിത പുറത്ത് വന്നത്, സെറ്റിൽ ഉണ്ടായിരുന്ന സിനിമ പ്രവർത്തകർക്ക് ഇത് അറിയാമായിരുന്നു: കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍

പുന്നപ്ര വയലാര്‍ രക്തസാക്ഷികളുടെ മണ്ണ് വഞ്ചന കാണിച്ചവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല; അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ഒരു അവസരവാദി, ഇത്തരം നിലപാടുള്ളവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ താഴ്ന്നു പോകുമെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് ദിവസം സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടെ അവധി; നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

4,500 കോടി രൂപയുടെ തട്ടിപ്പ്, വ്യാജ രേഖകൾ നൽകി നിക്ഷേപം നടത്തിച്ചു; അനിൽ അംബാനിക്കെതിരെ എൽഐസി; പുതിയ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ

നാറ്റോ വെറും കടലാസ് പുലി, സഖ്യം വിടുമെന്ന ഭീഷണിയുമായി വീണ്ടും ട്രംപ്

സംസ്ഥാനത്ത് ഇന്നും നാളെയും താപനില മുന്നറിയിപ്പ്; പാലക്കാട് ഉൾപ്പെടെ വിവിധ ജില്ലകളിൽ താപനില 36 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

'കർമ ആരേയും വെറുതേ വിടില്ല', പ്രതികരിക്കാൻ എനിക്ക് 15 വർഷം വേണ്ടിവന്നു; പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദി; പ്രതികരണവുമായി ബംഗാളി നടി