അപകീര്‍ത്തിപ്പെടുത്തലും ഭീഷണിയും; ലോണ്‍ ആപ്പ് തട്ടിപ്പില്‍ കുടുങ്ങി സ്ത്രീകള്‍

സംസ്ഥാനത്തടക്കം ലോണ്‍ ആപ്പുകളുടെ തട്ടിപ്പ് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. ഓണ്‍ലൈന്‍ ആപ്പുകളിലൂടെ ലോണ്‍ എടുക്കുകയും പിന്നീട് ഇവരുടെ ഭീഷണിയും സമൂഹമാധ്യമങ്ങളിലൂടെയടക്കമുള്ള അപകീര്‍ത്തിപ്പെടുത്തലും സഹിക്കാന്‍ കഴിയാതെ ആളുകള്‍ ആത്മഹത്യ ചെയ്യുന്നതുള്‍പ്പെടെ നിരവധി വാര്‍ത്തകളാണ് നിത്യേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

അടുത്തിടെ തിരുവനന്തപുരം സ്വദേശിയായ ഒരു യുവതിയും ഇത്തരത്തില്‍ ഒരു ആപ്പിന്റെ ചതിക്കുഴിയില്‍പ്പെട്ടു. ഇന്‍സ്റ്റന്റ് ലോണ്‍ എന്ന ആപ്പിലൂടെ 2,000 രൂപ വായ്പയെടുത്ത യുവതിയെ തവണകള്‍ മുടങ്ങിയതിന്റെ പേരില്‍ കമ്പനി ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി. ലോണ്‍ തിരിച്ചടക്കേണ്ട സമയപരിധി കഴിഞ്ഞതോടെ യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ആപ്പ് യുവതിയുടെ പരിചയക്കാര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയക്കുകയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് യുവതി ഈ ആപ്പിന്റെ കുരുക്കില്‍പ്പെട്ടത്. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അടിയന്തരമായി പണം വേണ്ടവന്നപ്പോള്‍ ആപ്പില്‍ നിന്നും ലോണ്‍ എടുക്കുകയായിരുന്നു. ഫോണിലെ കോണ്‍ടാക്ടും ഗ്യാലറിയും അടക്കമുള്ള അനുമതിക്കൊപ്പം ആധാര്‍ പാന്‍ നമ്പറുകളെല്ലാം ഇന്‍സ്റ്റന്റ് ആപ്പില്‍ നല്‍കേണ്ടി വന്നു.ഏഴാം ദിവസം 5000 രൂപ തിരിച്ചടക്കാന്‍ സന്ദേശം എത്തുകയും തുടര്‍ന്ന് യുവതിയുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ഇവരെ സംബന്ധിച്ച് മോശമായ സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.

വെങ്ങാനൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്കും ഇത്തരത്തില്‍ 3000 രൂപ ലോണെടുത്തതിന് ഓണ്‍ലൈന്‍ ആപ്പുകാരുടെ ഭീഷണിക്ക് ഇരയാകേണ്ടി വന്നിരുന്നു. അലക്ലാഡ്രിയ എന്ന ലോണ്‍ ആപ്പിലൂടെയാണ് ഇവര്‍ ലോണെടുത്തത്. ചൈനയില്‍ നിന്നുള്ളവരും ഉത്തരേന്ത്യക്കാരും നേതൃത്വം നല്‍കുന്ന വലിയ ലോബിയാണ് ആപുകള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരും നാണക്കേടേ ഭയന്ന് പരാതി നല്‍കുന്നില്ല. നിയന്ത്രിണങ്ങളില്ലാത്തനിനാല്‍ തട്ടിപ്പുമായി ഓണ്‍ലൈന്‍ ആപ്പുകള്‍ മുന്നേറുകയാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ