രമേശ് ചെന്നിത്തല നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതില്‍ തനിക്ക് ഒരു വിവരവുമില്ലെന്ന് ദീപാദാസ് മുന്‍ഷി; 'പാര്‍ട്ടി തീരുമാനത്തിനൊപ്പം മുഴുവന്‍ എംഎല്‍എമാരും നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു'

വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച പാര്‍ട്ടി തീരുമാനത്തിനൊപ്പം മുഴുവന്‍ എംഎല്‍എമാരും നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും പറഞ്ഞ അഭിപ്രായം ഹൈക്കമാന്‍ഡിന് മുന്നില്‍ എത്തിച്ചുവെന്നും ഹൈക്കമാന്‍ഡും നിരവധി പേരെ വിളിപ്പിച്ച് അഭിപ്രായം തേടിയെന്നും ദീപാദാസ് മുന്‍ഷി വ്യക്തമാക്കി.

വി ഡി സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചുള്ള ഹൈക്കമാന്‍ഡ് തീരുമാനം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതും ദീപാദാസ് മുന്‍ഷിയാണ്. വി ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാനുള്ള കാരണം തനിക്ക് പറയാനാകില്ല. ഹൈക്കമാന്‍ഡാണ് തങ്ങളെ നിയോഗിച്ചതെന്നും ഹൈക്കമാന്‍ഡ് തീരുമാനമാണ് പുറത്തുവന്നതെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അറിയിച്ചു.

രമേശ് ചെന്നിത്തല നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ദീപാദാസ് മുന്‍ഷി പറഞ്ഞത് രമേശ് ചെന്നിത്തല പങ്കെടുക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നാണ്. സത്യപ്രതിജ്ഞ സംബന്ധിച്ച തീയതി അന്തിമമാക്കിയിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് ദീപാദാസ് മുന്‍ഷി പ്രതികരിച്ചു.

വൈകിട്ട് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തില്‍ കേരളത്തിന്റ ചുമതലയുള്ള എഐസിസി നേതാവുകൂടിയായ ദീപാദാസ് മുന്‍ഷിയും നിരീക്ഷകരും പങ്കെടുക്കും. ചാര്‍ട്ടേഡ് വിമാനത്തിലാണ് നേതാക്കള്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് എത്തുക.

Latest Stories

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്

'വി ഡി സതീശനും, കെ സി വേണുഗോപാലും എനിക്ക് ഒരുപോലെ, ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ'; കെ സുധാകരൻ

പടനയിച്ച് ജനനായകനായ സിഎം വി.ഡി ; ജനമനമറിഞ്ഞ് പതിറ്റാണ്ട് നീണ്ട സതീശന്റെ പോരാട്ടം

'വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാനാവട്ടെ, വി ഡി സതീശന്‌ ആശംസകൾ'; മോഹൻലാൽ

'വിഡി സതീശന് അഭിന്ദനങ്ങൾ, ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാർഹം'; സാദിഖലി ശിഹാബ് തങ്ങൾ

'കേരളത്തിലെ ജനങ്ങൾക്ക് നന്ദി, ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു'; വി ഡി സതീശൻ