കോണ്‍ഗ്രസില്‍ മാത്യു കുഴല്‍നാടനെതിരെ കടുത്ത അസംതൃപ്തി, പാര്‍ട്ടിയുടെ മുഖത്ത് കരിവാരിതേക്കാനുള്ള ശ്രമം, കള്ളപ്പണം വെളുപ്പിക്കലില്‍ അന്വേഷണം വരുമെന്ന് മുന്‍കൂട്ടി കണ്ട് രക്തസാക്ഷി പരിവേഷം നേടാന്‍ശ്രമിച്ചു

മാത്യു കുഴല്‍നാടന്‍ എം എല്‍ എക്കെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പാര്‍ട്ടിയിലെ മറ്റു നേതാക്കളുടെ വിശ്വാസ്യത നശിപ്പിക്കുന്ന പ്രവര്‍ത്തനമാണ് മാത്യു കുഴല്‍നാടന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനമുണ്ട്. മാസപ്പടി വിഷയത്തില്‍ കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ അടക്കമുള്ളവരുടെ മുഖത്ത് കരിവാരി തേക്കുന്ന സമീപനമാണ് മാത്യു കുഴല്‍നാടന്‍ കൈക്കൊണ്ടതെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്.

കുഴല്‍നാടനെതിരെ കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയില്‍ രണ്ടുമാസം മുമ്പെ തന്നെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ടാണ് നിയമസഭയില്‍ പി സി വിഷ്ണുനാഥ് സംസാരിക്കേണ്ട സമയത്ത് മാത്യു കുഴല്‍നാടന്‍ ചാടി എഴുന്നേറ്റ് കരിമണല്‍ കര്‍ത്തായുടെ മാസപ്പടി ബുക്കില്‍ വീണാ വിജയന്റെ പേരുള്ളതുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത്. പ്രതിപക്ഷ നേതാക്കള്‍ സഭ വിട്ടു പുറത്ത് പോയപ്പാഴായിരുന്നു മാത്യു കുഴല്‍നാടന്റെ ഇടപടെല്‍. തനിക്ക് നേരെ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം ഉണ്ടാകുമെന്ന സൂചന ലഭിച്ചപ്പോഴാണ് രക്തസാക്ഷി പരിവേഷം കിട്ടാന്‍ വീണാ വിജയന്റെ മാസപ്പടി ബുക്കുമായി കുഴല്‍നാടന്‍ ചാടി വീണതെന്നാണ് കോണ്‍ഗ്രസിലെ വലിയൊര വിഭാഗം നേതാക്കള്‍ പറയുന്നത്.

സി പി എമ്മിലെ വിവാദ നായകനായ ഒരു എം എല്‍ എയുമായി കുഴല്‍നാട് അടുത്ത് ബന്ധമുള്ളതും കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.മറ്റെവിടെയും താമസിക്കാന്‍ സ്ഥലമോ ഭൂമിയോ ഇല്ലന്നെ് കാട്ടിയാണ് ചിന്നക്കനാലിലെ സൂര്യനെല്ലിയില്‍ 1.21 ഏക്കര്‍ ഭൂമിയും നാലായിരം ചതുരശ്രയടി കെട്ടിടവും കുഴല്‍നാടന്‍ വാങ്ങിയതെന്നു സി പിഎം നേരത്തെ തന്നെ ആരോപിച്ചിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കളും ഇതു ശരിവയ്കുന്നുണ്ട്്. ഈ ഭൂമിയില്‍ റിസോര്‍ട്ട് പണിയാന്‍ പാടില്ലന്നരിക്കെയാണ് ആ കെട്ടിടം മാത്യു റിസോര്‍ട്ടായി ഉപയോഗിച്ചതെന്നും സി പി എം ആരോപിക്കുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ