ബൈക്ക് അപകടത്തില്‍ മരിച്ച വ്യാപാരിയുടെ ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍; ദുരൂഹത

തിരുവനന്തപുരം കിളിമാനൂരില്‍ വ്യാപാരിയെ അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് (44) മരിച്ചത്. ബൈക്ക് അപകടത്തില്‍ പെട്ട് മരിച്ച നിലയിലാണ് മണികണ്്ഠനെ കണ്ടെത്തിയത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹത ഉള്ളതായി പൊലീസ് പറഞ്ഞു. ശരീരത്തില്‍ വെട്ടേറ്റ തരത്തില്‍ പാടുകളുണ്ട്. പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നതെന്നാണ് അറിയുന്നത്. പഴക്കച്ചവടക്കാരനായ മണികണ്ഠന്‍ മഹാദേവേശ്വരത്തുള്ള ചന്തയില്‍ വ്യാപാരം കഴിഞ്ഞ് തിരികെ വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകട ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ ഉടന്‍ പൊലീസ് എത്തി. മണികണ്ഠനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശരീരത്തില്‍ തലയില്‍ ഉള്‍പ്പടെ വെട്ടേറ്റ തരത്തില്‍ പാടുകളുണ്ട്. ആരെങ്കിലും വെട്ടി വീഴ്ത്തിയതാണോ എന്ന് സംശയിക്കുന്നുണ്ട്.

അപകടം നടന്ന ശേഷം മറ്റൊരു വാഹനത്തില്‍ എത്തിയ സംഘം വണ്ടി നിര്‍ത്തി കുറച്ച് സമയത്തിന് ശേഷം തിരികെ പോകുന്നതായി അയല്‍ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടക്കുകയാണ്.

Latest Stories

'എന്റെ സുഹൃത്തിന് നീതി കിട്ടണം, എന്നും അതിജീവിതക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ ആസിഫ് അലി

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്, 9.30വരെ 14.95%

' ആ ഇന്ത്യൻ താരമാണ് ഞങ്ങളുടെ തലവേദന, അവനെ പുറത്താക്കിയില്ലെങ്കിൽ....'; തുറന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കൻ നായകൻ

സഞ്ജുവിന് ഞങ്ങൾ കുറെ അവസരം കൊടുത്തതാണ്, അതുകൊണ്ട് ഓപണിംഗിൽ ഇനി കളിപ്പിക്കാനാകില്ല: സൂര്യകുമാർ യാദവ്

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, വിധിയെഴുതുന്നത് 7 ജില്ലകൾ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്