'രാഹുൽ മാങ്കൂട്ടത്തിൽ ഏകാധിപതിയെപ്പോലെ പെരുമാറുന്നു', യൂത്ത് കോൺഗ്രസ് ഇടുക്കി നേതൃസംഗമത്തിൽ സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ. സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും അദ്ദേ​ഹം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്നുമാണ് വിമർശനം. ഇടുക്കി ജില്ലാ നേതൃസംഗമത്തിൽ വച്ചാണ് പ്രതിനിധികൾ രാഹുലിനെ വിമർശിച്ചത്. വിമർശനം കടുത്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ വേദി വിട്ടുപോയെങ്കിലും പിന്നീട് തിരികെ എത്തി. സംഘടന പ്രവർത്തനത്തിൽ രാഹുൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. വിമർശനങ്ങളെ നേതൃത്വം അംഗീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, വയനാട് പുനരധിവാസത്തിനായുള്ള ഫണ്ട് പിരിവുകൾ ഓഗസ്റ്റ് 15-നകം പൂർത്തിയാക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നിർദേശിച്ചു. സമയപരിധിക്കുള്ളിൽ ഫണ്ട് പിരിവ് പൂർത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഭിന്നതകൾ വ്യക്തമാക്കുന്നതാണ് ഇടുക്കിയിൽ നടന്ന ഈ നേതൃസംഗമം.

Latest Stories

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ചൂടിൽ പൊള്ളി കേരളം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 10 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം പാര്‍ട്ടിയ്ക്ക് കൊടുത്ത ഡാമേജാണിത്

'പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല'; അടിയന്തര നടപടി വേണമെന്ന് ​കെ. സി. വേണുഗോപാൽ

മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കോടികൾ വാങ്ങുന്നതിൽ നായികമാരും മുന്നിൽ തന്നെ ! ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യൻ നടിമാരും പ്രതിഫലവും

യുഎസ് സുപ്രീം കോടതി വിധി തിരിച്ചടിച്ചിട്ടും മാറ്റമില്ലാതെ ട്രംപ്; പുത്തന്‍ തീരുവ യുദ്ധത്തിന് വീണ്ടും കച്ചകെട്ടി; ഇന്ത്യയിലടക്കം ഉയര്‍ന്ന നികുതി ചുമത്താന്‍ അന്വേഷണത്തിന് യുഎസ്

ഇനി സ്വതന്ത്രന്‍, അമ്പലപ്പുഴയില്‍ മല്‍സരിക്കുമെന്ന് ജി സുധാകരന്‍; ആദര്‍ശവും ആശയവും ഉപേക്ഷിച്ചിട്ടില്ല, ജീവിച്ചത് പാര്‍ട്ടിയ്ക്ക് വേണ്ടി; ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ല