ഇഡി റെയ്ഡിനെ തുടർന്നുണ്ടായ ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാക്കൾ; അക്രമം ഇങ്ങനെ ഒന്നുമല്ലെന്ന് സ്വരാജ്, സ്വാഭാവിക പ്രതിഷേധമെന്ന് വി ശിവൻകുട്ടി

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ തുടർന്നുണ്ടായ ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാക്കൾ രം​ഗത്ത്. തിരുവനന്തപുരത്ത് സംഭവിച്ചത് സ്വാഭാവിക പ്രതികരണമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് അം​ഗം എം സ്വരാജ് പറഞ്ഞു. പ്രിയപ്പെട്ട നേതാക്കൾക്കെതിരെ തിരിഞ്ഞാൽ ജനം ക്ഷുഭിതരാകുമെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ പറഞ്ഞു. അതേസമയം ഉണ്ടായത് സ്വാഭാവിക പ്രതിഷേധമാണെന്ന് വി ശിവൻകുട്ടിയും പ്രതികരിച്ചു.

ഇഡി യെ ആക്രമിച്ചു എന്നാണ് മാധ്യമ വാർത്ത എന്നും എന്നാൽ, അക്രമം ഇങ്ങനെ ഒന്നുമല്ലെന്നും സ്വരാജ് പറഞ്ഞു. അണപ്പൊട്ടി എത്തിയ ജനസഞ്ചയം വലിയ നെറികേടിനെതിരെ പ്രതികരിച്ചതാണ്. ഏതെങ്കിലും അക്രമത്തിനെ പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവരല്ല ഇടതു പ്രവർത്തകരെന്നും സ്വരാജ് പറഞ്ഞു. അതേസമയം പ്രിയപ്പെട്ട നേതാക്കൾക്കെതിരെ തിരിഞ്ഞാൽ ജനം ക്ഷുഭിതരാകുമെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ പറഞ്ഞു. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറിനു നേരെയുള്ള ആക്രമണിലായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.

ഇ ഡി പരിശോധന കോൺഗ്രസ്‌ – ബിജെപി ഡീൽ ആണെന്നും തിരുവനന്തപുരത്തുണ്ടായത് സ്വാഭാവിക പ്രതികരണമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. ക്ഷുഭിതരായ ജനക്കൂട്ടത്തിനിടയിലേക്കാണ് കാറുമായി പോയത്. ഏത് ഗാന്ധിയനായാലും പ്രതികരിക്കും. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോൾ സംഭവിച്ചത് കണ്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഈ ഡി പരിശോധന നടന്നതെന്നും അദ്ദേഹം ചോദിച്ചു. ബിനീഷ് കോടിയേരിക്കെതിരായ എതിരായ ഇ ഡി അന്വേഷണത്തിൽ അന്നത്തെ സാഹചര്യത്തിനനുസരിച്ചായിരുന്നു പാർട്ടി നിലപാടെന്നും ഇ പി ജയരാജൻ പറഞ്ഞു.

ഇന്നലെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധമാണെന്ന് വി ശിവൻകുട്ടിയും പ്രതികരിച്ചു. ഇത്രയും പ്രതിഷേധമുണ്ടായപ്പോൾ ശാന്തമായ അന്തരീക്ഷം ഉണ്ടായതിനുശേഷം ഈ ഡി ഉദ്യോഗസ്ഥർ പുറത്തിറങ്ങണമായിരുന്നു. പ്രതിഷേധ മാർച്ചുമായി പ്രവർത്തകർ എത്തി. അന്വേഷണ ഉദ്യോഗസ്ഥരെ തടസപ്പെടുത്താൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. പൊലീസിന് വീഴ്ച ഉണ്ടായി. പൊലീസ് പാർട്ടി ഓഫീസിൽ റെയ്‌ഡ്‌ ചെയ്യാൻ ശ്രമിച്ചു. സാധാരണ പാർട്ടി ഓഫീസുകൾ റെയ്‌ഡ്‌ ചെയ്യറില്ല. പാർട്ടി പ്രവർത്തകർക്ക് എതിരെ ഉള്ള കേസുകൾ നിയമപരമായി നേരിടുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

Latest Stories

വെൽഡിങ് അടർന്നു, തിരുവനന്തപുരം അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം; അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

‘ഇഡിക്കെതിരായ ആക്രമണം പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സിപിഐഎം – ഡിവൈഎഫ്‌ഐ സൂത്രം’; വിമർശിച്ച് ദേവന്‍

'തൊഴിലാളിയുടെ ഉപജീവനമാർ​ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ട്, കാറിന്റെ ഉടമയ്ക്ക് നഷ്ട പരിഹാരം നൽകുന്നതിൽ പാർട്ടിക്ക് ധാർമികതയുണ്ട്'; എഎ റഹീം

കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പിയെ പിടികൂടി വിജിലൻസ്; വ്യവസായിയിൽ നിന്ന് ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ

സംസ്ഥാന രാഷ്ട്രീയത്തിന്റെ തടവിലായ ദേശീയ പ്രതിരോധം

'പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി... അടിമകൾ ഇതും മറക്കരുത്'; ജോയ് മാത്യു

മുഖ്യമന്ത്രിയായി ഇനി കര്‍ണാടകയില്‍ ഡി കെ യുഗം; ഹൈക്കമാന്‍ഡ് പറഞ്ഞു, സിദ്ധരാമയ്യ കേട്ടു; ഔദ്യോഗിക വസതിയിലെ പ്രാതലില്‍ മന്ത്രിസഭാംഗങ്ങളോട് രാജി പ്രഖ്യാപിച്ചു; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'അമ്മ'യിലെ ചേരിപ്പോര്; അൻസിബ അടക്കം നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ്, നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം

'ഒമാന്‍ മറ്റെല്ലാ രാജ്യങ്ങളെയും പോലെ പെരുമാറണം, അല്ലെങ്കില്‍ തകര്‍ത്തുകളയും'; ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി