ഇതു താന്‍ടാ.. പൊലീസ്; സി.പി.എം ഏരിയാ സെക്രട്ടറിയ്ക്ക് വഴങ്ങാതെ കളമശേരി എസ്.ഐ അമൃതരംഗന്‍

വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഇടപ്പെട്ടതിന് ഭീഷണിപ്പെടുത്തിയ സി.പി.ഐ.എം ഏരിയാ സെക്രട്ടറിയ്ക്ക് ചുട്ട മറുപടിയുമായി കളമശേരി എസ്.ഐ അമൃതരംഗന്‍.

കുസാറ്റില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനെ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് ജീപ്പില്‍ കയറ്റിയതിനാണ് സി.പി.ഐ.എം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എസ്.ഐയെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

“രാഷ്ട്രീയക്കാര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും നിങ്ങള്‍ മോശം അഭിപ്രായമുണ്ട്. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത് നന്നാവും. നിങ്ങള്‍ക്ക് മുമ്പ് കളമശ്ശേരിയില്‍ വേറെ എസ്.ഐമാര്‍ വന്നിട്ടുണ്ട്. പ്രവര്‍ത്തകരോട് മാന്യമായി പെരുമാറണം”- സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

എന്നാല്‍ തനിക്ക് അങ്ങനൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എസ്.ഐ മറുപടി നല്‍കി. ഒരു പാര്‍ട്ടിയോടും തനിക്ക് കൂറില്ല. കളമശ്ശേരി ആരുടേതൊണെങ്കിലും തനിക്ക് ഒരു പ്രശ്‌നമില്ലെന്നും നിലപാട് നോക്കി ജോലി ചെയ്യാനാകില്ലെന്നും അമൃത് രംഗന്‍ പ്രതികരിച്ചു.

കുട്ടികള്‍ തമ്മില്‍ തല്ലുന്നത് നോക്കി നില്‍ക്കാനാവില്ല. ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. ടെസ്റ്റ് എഴുതി പാസായാണ് ജോലിയില്‍ പ്രവേശിച്ചത്. അതുകൊണ്ട് നല്ല ധൈര്യമുണ്ടെന്നും പറയുന്നിടത്ത് പോയി ഇരിക്കാനും എഴുന്നേല്‍ക്കാനും പറ്റില്ലെന്നും എസ്.ഐ പറഞ്ഞു.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ തിങ്കളാഴ്ച എസ്എഫ്‌ഐ പ്രവര്‍ത്തകരും ഒരു വിഭാഗം ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ തല പൊട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. ഇതിനിടയിലാണ് ഹോസ്റ്റലിലേക്ക് തള്ളിക്കയറി കൂടുതല്‍ സംഘര്‍ഷത്തിന് ശ്രമിച്ച എസ്.എഫ്.ഐ ജില്ലാ നേതാവ് അമലിനെ എസ്.ഐ അമൃതരംഗന്‍ പിടിച്ചു മാറ്റുന്നത്. സംഘര്‍ഷം ഒഴിവാക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് എസ്.ഐയുടെ വിശദീകരണം.

എന്നാല്‍ കാര്യങ്ങള്‍ തിരക്കിയ തന്നോട് എസ്.ഐ അപമര്യാദയായി പെരുമാറിയെന്നാണ് സക്കീര്‍ പറയുന്നത്. വിവാദമായ ഫോണ്‍ സംഭാഷണത്തില്‍ പോലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്.

കുസാറ്റിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കളമശ്ശേരി പോലീസ് കേസ് എടുത്തിട്ടുമുണ്ട്.

Latest Stories

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍